'കോഹ്‌ലി ഉടനെ അദ്ദേഹത്തെ വിളിക്കണം, എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കണം'; ഉപദേശിച്ച് സുനില്‍ ഗവാസ്‌കര്‍

മോശം ഫോം തുടരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ലീഡ്സില്‍ പ്രയാസപ്പെട്ടപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രയോഗിച്ച തന്ത്രം കോഹ്‌ലിയും പിന്തുടരണമെന്നും സച്ചിനോട് വിളിച്ച് ഉപദേശം തേടണമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

‘എത്രയും വേഗം വിരാട് കോഹ്‌ലി സച്ചിന്‍ ടെണ്ടുല്‍ക്കറെ വിളിക്കണം. എന്താണ് ഞാന്‍ ചെയ്യേണ്ടതെന്ന് ചോദിക്കണം? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സിഡ്നിയില്‍ ചെയ്തത് എന്താണോ അതാണ് കോഹ്‌ലിയും ചെയ്യേണ്ടത്. സ്വന്തം മനസ്സില്‍ കവര്‍ഡ്രൈവ് കളിക്കില്ലെന്ന് ഉറപ്പിക്കുക. അഞ്ച്, ആറ്, ഏഴ് സ്റ്റമ്പുകളിലേക്ക് വരുന്ന പന്തുകളിലാണ് കോഹ്‌ലി പുറത്താവുന്നതെന്നതാണ് എന്നെ ആശങ്കപ്പെടുത്തുന്നു. 2014ല്‍ കൂടുതലും അവന്‍ പുറത്തായത് ഓഫ് സ്റ്റമ്പിനോടുള്ള ചേര്‍ന്ന പന്തുകളിലായിരുന്നു’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

Proud of your success': Sachin Tendulkar lauds Virat Kohli for sharing 'personal experiences' | Cricket - Hindustan Times

Read more

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന വിശേഷണമുള്ള താരമാണ് കോഹ്‌ലി. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള താരം കൂടിയായ കോഹ്‌ലിക്ക് സമീപകാലത്ത് മികച്ച പ്രകടനമൊന്നും പുറത്തെടുക്കാനായിട്ടില്ല.