ഗവാസ്‌കറുടെ ഓള്‍ടൈം ഐ.പി.എല്‍ ഇലവന്‍; നയിക്കാന്‍ ധോണി, പകുതിയിലേറെ ഇന്ത്യന്‍ താരങ്ങള്‍

ഐ.പി.എല്‍ 14ാം സീസണിന് കൊടിയേറാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഓള്‍ടൈം ഐ.പി.എല്‍ ഇലവനെ തിരഞ്ഞെടുത്ത് സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ 13 സീസണുകളില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളെയാണ് ഗവാസ്‌കര്‍ തന്റെ ഇലവനിലേക്കു പരിഗണിച്ചത്. എം.എസ് ധോണി നായകനായ ടീമില്‍ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ ഇടംനേടി.

ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സ് നായകനുമായ രോഹിത് ശര്‍മ്മയും പഞ്ചാബ് കിംഗ്സിന്റെ വിന്‍ഡീസ് ബാറ്റ്സ്മാന്‍ ക്രിസ് ഗെയിലുമാണ് ഗവാസ്‌കറുടെ ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റനും ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് മൂന്നാം നമ്പറില്‍ ബാറ്റിംഗിനു ഇറങ്ങുക. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് നാലാമത്. ടീമില്‍ ചെന്നൈയുടെ നെടുംതൂണായ സുരേഷ് റെയ്‌നയാണ് അഞ്ചാമന്‍.

Not leaving RCB till the time I am playing IPL: Kohli to de Villiers - The Week

ആറാമനായി ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്സ്മാന്‍ ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്സ് ബാറ്റേന്തും. ഏഴാം നമ്പറില്‍ നായകനും വിക്കറ്റ് കീപ്പറുമായ ധോണി കളിക്കും. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബോളര്‍ ജസ്പ്രീത് ബുംറയുമാണ് ടീമിലെ പേസര്‍മാര്‍.. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സിന്റെ സുനില്‍ നരെയ്നുമാണ് സ്പിന്‍ നിരയില്‍ ഇടംപിടിച്ചത്.

IPL 2020: Ravindra Jadeja the Batsman Makes Up Big Time For Ravindra Jadeja the Bowler

ഗവാസ്‌കറുടെ ടീം: രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), ക്രിസ് ഗെയ്ല്‍ (പഞ്ചാബ് കിംഗ്സ്), ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്സ് ഹൈദരാബാദ്), വിരാട് കോഹ്‌ലി (റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍), സുരേഷ് റെയ്ന (ചെന്നൈ സൂപ്പര്‍ കിങ്സ്), എബി ഡിവില്ലിയേഴ്സ് (റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍), എംഎസ് ധോണി (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിംഗ്സ്), സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്), ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്സ് ഹൈദരാബാദ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്).