ആവേശ് ഖാന്‍റെ കൊലച്ചിരി, കമന്ററി ബോക്സില്‍ ഇരുന്ന് ഗവാസ്കര്‍ പോലും മുന്നറിയിപ്പ് നല്‍കി

ഇരുപതാം ഓവറിലെ നാലാം പന്തില്‍, ഒരു ക്രോസ് സീം ഡെലിവറി കൊണ്ട് ഭരത്തിനെ Bluff ചെയ്യിപ്പിച്ച് ബീറ്റ് ചെയ്തശേഷം ആവേഷ് ഖാന്‍ ഒരു ചിരി ചിരിച്ചു.

‘Dont laugh young man. You have 2 balls left. Time is not yet for the last laugh’

കമന്ററി ബോക്സില്‍ ഇരുന്ന് ഒരു ത്രികാലജ്ഞാനിയെ പോലെ ഗവാസ്‌കര്‍ ഓര്‍മിപ്പിച്ചു. ഗവാസ്‌കറുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുകയായിരുന്നു.

അഞ്ചാം പന്തില്‍ മിസ്സ് ഫീല്‍ഡില്‍ രണ്ട് റണ്‍സ് വഴങ്ങിയപ്പോഴും ഡല്‍ഹി ആരാധകര്‍ ഉള്ളിനുള്ളില്‍ ആശ്വസിച്ചിരിക്കും. മാക്സ്വെല്‍ ഇപ്പോഴും നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ തന്നെയാണല്ലോ.

എന്നാല്‍, ഇന്നു ഭരതത്തിന്റെ രാത്രിയായിരുന്നു.. ആ ഫുള്‍ട്ടോസ് അവനുള്ള സമ്മാനമായിരുന്നു…. അതിനെ ലോങ്ങ് ഓണിന് മുകളിലൂടെ പറത്തി അസാധ്യമാണെന്ന് കരുതിയത് അവന്‍ നേടിയെടുത്തു…

Srikar Bharat u deserved this finish???
This RCB is looking so dangerous & is really the team to beat…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍