അരങ്ങേറ്റ മത്സരത്തില്‍ നാണംകെട്ട റെക്കോര്‍ഡുമായി വിന്‍ഡീസ് താരം

അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ ദൗര്‍ഭാഗ്യകരമായി പുറത്ത് പോകേണ്ടി വന്ന നിരാശയിലാണ് വെസ്റ്റിന്‍ഡീസ് താരം സുനില്‍ ആബ്രിസ്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഹിറ്റ് വിക്കറ്റായി പുറത്താകാനായിരുന്നു ഈ വെസ്റ്റിന്‍ഡീസ് താരത്തിന്റെ വിധി. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് ദൗര്‍ഭാഗ്യം തേടിയെത്തിയത്.

മത്സരത്തില്‍ ആറാമനായാണ് ആംബ്രിസ് ക്രീസിലെത്തിയത്. ഇടംങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ നീല്‍ വാഗ്‌നറിന്റെ ഷോര്‍ട്ട് ബോള്‍ അടിച്ചുനീക്കിയതിനെപ്പം കാലുകള്‍ സ്റ്റംപില്‍ തട്ടിയതോടെ ആബ്രിംസ് പുറത്ത്.

ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ഡന്‍ ഡെക്കായി പുറത്താകുന്ന 63-ാംമത്തെ കളിക്കാരനാണ് ആബ്രിസ്. എന്നാല്‍ അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഹിറ്റ് വിക്കറ്റായി പുറത്താകുന്ന ആദ്യ കളിക്കാരനാണ് ആബ്രിസ്.

മത്സരത്തില്‍ 84 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ പുറത്തായത്. 42 റണ്‍സെടുത്ത കീറോണ്‍ പവല്‍ മാത്രമാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ പിടിച്ച് നിന്നത്.

39 റണ്‍സ് മാത്രം വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ നൈല്‍ വാഗ്നറാണ് വെസ്റ്റിന്‍ഡീസിന്റെ നട്ടെല്ലൊടിച്ചത്.