ക്രിക്കറ്റ് നാണംകെട്ടു!, ആ മത്സരം ഒത്തുകളിയോ?

ക്രിക്കറ്റ്‌ലോകം ഇതുവരെ കാണാത്ത കാഴ്ചയാണ് ദുബായ് സ്റ്റാര്‍സും ഷാര്‍ജ വാരിയേഴ്‌സും തമ്മിലുളള മത്സരത്തില്‍ നടന്നത്. 136 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന വാരിയേഴ്‌സ് 46 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.ഏറെ കൗതുകകരമായ കാര്യം ബാറ്റ്‌സ്മാന്‍മാരില്‍ ഏറെ പേരും സ്റ്റംപിങ്ങിലൂടെയോ റണ്‍ ഔട്ടിലൂടെയോ ആണ് പുറത്തായത് എന്നതാണ്.

സംഭവത്തില്‍ ഐ സി സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അജ്മന്‍ ഓള്‍ സ്റ്റാര്‍സ് ലീഗിലാണ് ക്രിക്കറ്റ് ഇന്നുവരെ കാണാത്ത അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.

ബാറ്റ്സ്മാന്മാർ റൺസ് നേടുന്നതിന് വേണ്ടിയല്ല, മനഃപ്പൂർവ്വം റണ്ണൗട്ടാകാൻ വേണ്ടിയാണ് ഓടിയതെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ഐസിസി ആന്റി കറപ്ഷൻ വിഭാഗമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇക്കാര്യം ജനറൽ മാനേജർ അലക്സ് മാർഷൽ വ്യക്തമാക്കി.

ഒത്തുകളിയെ കുറിച്ച് എന്തെങ്കിലും വിവരമുളളവർക്ക് ഇത് contactacu@icc-cricket.com എന്ന വെബ്സൈറ്റ് വഴി അറിയിക്കാവുന്നതാണ്. സംഭവം തെളിഞ്ഞാൽ മൽസരത്തിന്റെ സംഘാടകർക്കും കളിക്കാർക്കും എല്ലാം ആജീവനാന്ത വിലക്ക് വരെയുളള നടപടികൾ ഐസിസി സ്വീകരിച്ചേക്കും