പൃഥി ഷായെ സസ്‌പെന്റ് ചെയ്തു, അമ്പരന്ന് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യന്‍ യുവതാരം പൃഥി ഷായ്ക്ക് എട്ടു മാസം വിലക്ക്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ബിസിസിഐ ഇന്ത്യന്‍ ഭാവി വാഗ്ദാനത്തെ വിലക്കാന്‍ തീരുമാനിച്ചത്. പരിശോധനയില്‍ ശരീരത്തില്‍ നിരോധിത മരുന്നിന്റെ അംശം കണ്ടതാണ് ഷായ്ക്ക് തിരിച്ചടിയായത്.

ഇതോടെ ഫെബ്രുവരി 22ന് നടന്ന പരിശോധനയില്‍ പരാജയപ്പെട്ട താരത്തിന് നവംബര്‍ 15 വരെ കളത്തിന് പുറത്തു നില്‍ക്കേണ്ടിവരും. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തയാണിത്.

പരിശോനയില്‍ നിരോധിക്കപ്പെട്ട ‘ടെര്‍ബൂട്ടാലി’ന്റെ അംശം കണ്ടെത്തി. ചുമയ്ക്കുള്ള സിറപ്പുകളില്‍ സാധാരണ കാണപ്പെടുന്നതാണ് ടെര്‍ബൂട്ടാലിന്‍. കഫ് സിറപ്പിലൂടെയാണ് നിരോധിച്ച മരുന്നിന്റെ അംശം താരത്തിന്റെ ശരീരത്തിലെത്തിയതെന്നാണ് സൂചന. ഈ സിറപ്പുകളില്‍ നിരോധിക്കപ്പെട്ട മരുന്ന് ഉണ്ടെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് പൃഥ്വി ഷാ പറഞ്ഞു.

നേരച്ചെ വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. അതിന് പിന്നാലെയാണ് താരം ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി വാര്‍ത്ത പുറത്ത് വരുന്നത്.