വാതുവെപ്പുകാര്‍ക്ക് ടീം രഹസ്യം കൈമാറി; കൊല്‍ക്കത്തയുടെ മുന്‍ ബോളിംഗ് കോച്ചിന് എട്ട് വര്‍ഷം വിലക്ക്

വാതുവെപ്പുകാര്‍ക്ക് ടീം രഹസ്യം കൈമാറിയതിന് മുന്‍ സിംബാബ്‌വെ ക്യാപ്റ്റന്‍ ഹീത് സ്ട്രീക്കിനെ എട്ടുവര്‍ഷത്തേക്ക് വിലക്കി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ഐ.പി.എല്ലില്‍ കൊല്‍ക്കത്തയുടെയും രാജ്യാന്തര തലത്തില്‍ സിംബാബ്‌വെ ദേശീയ ടീമിന്റെയും ബോളിംഗ് പരിശീലകനായിരുന്നു സ്ട്രീക്ക്. ഈ കാലയളവില്‍ രണ്ടു ടീമുകളുടെയും രഹസ്യങ്ങള്‍ വാതുവെപ്പുകാര്‍ക്ക് കൈമാറിയെന്നും അതിന് പ്രതിഫലമായി ബിറ്റ്‌കോയിന്‍ കൈപ്പറ്റിയെന്നുമാണ് കേസ്.

2018ലെ സിംബാബ്‌വെ- ബംഗ്ലദേശ്- ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയില്‍ ടീമിന്റെ രഹസ്യങ്ങളും കൈമാറിയതില്‍ പെടും. ഐ.പി.എല്ലിനും ത്രിരാഷ്ട്ര പരമ്പരക്കും പുറമെ അഫ്ഗാനിസ്താന്‍ പ്രിമിയര്‍ ലീഗ്, ബി.പി.എല്‍ എന്നിവയിലും ഇടപെടാന്‍ ശ്രമിച്ചിരുന്നു. 2018ലാണ് കൊല്‍ക്കത്തയുടെ ബോളിംഗ് കോച്ചായി സ്ട്രീക്ക് പ്രവര്‍ത്തിച്ചത്.

IPL 2021: Fixing storm rises in IPL again, former KKR coach banned by ICC |  Cricket News | Zee News

ഇന്ത്യക്കാരനായ മിസ്റ്റര്‍ എക്‌സ് എന്ന വാതുവെപ്പുകാരനുമായി ദീര്‍ഘകാലം വാട്‌സാപ് വഴിയും മെയ്ല്‍ വഴിയും സ്ട്രീക്ക് ബന്ധം നിലനിര്‍ത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. രഹസ്യങ്ങള്‍ പങ്കുവെച്ചെങ്കിലും അവ മത്സര ഫലങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.

Former Zimbabwe captain Heath Streak given 8 year ban from cricket for  corruption - Eurosport

ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ സിംബാബ്‌വെക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് സ്ട്രീക്ക്. 2018 വരെ ടീമിന്റെ പരിശീലകനായിരുന്ന സ്ട്രീക്ക് 2019 ലാണ് വിരമിച്ചത്.