'അവനെ ഇനിയും ടീമിലെടുക്കുന്നോ?, കമന്ററി ബോക്‌സിലിരുത്താന്‍ കൊള്ളാം'; വിമര്‍ശിച്ച് ജഡേജ

ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനുള്ള സ്‌ക്വാഡില്‍ സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെ എടുത്തതിനെ വിമര്‍ശിച്ച് മുന്‍ താരം അജയ് ജഡേജ. കാര്‍ത്തിക്കിനെ ഇനിയും ടീമിലേക്ക് പരിഗണിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും തന്റെ കൂടെ കമന്ററി പറയാന്‍ താരം കൊള്ളാമെന്നും അജയ് ജഡേജ പറഞ്ഞു.

‘പതിവു രീതി മാറി ആക്രമണ ക്രിക്കറ്റ് കളിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ത്യ ടീം സിലക്ഷനും മാറ്റേണ്ടിവരും. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടീമിലുണ്ടെങ്കില്‍ ദിനേഷ് കാര്‍ത്തിക്കിനെയും കളിപ്പിക്കേണ്ടിവരും.’

‘ടീമിന് ഇന്‍ഷുറന്‍സ് പോലെയാണ് കാര്‍ത്തിക്ക്. ഈ രണ്ടു താരങ്ങള്‍ കളിക്കുന്നില്ലെങ്കില്‍ കാര്‍ത്തിക്കിനും അവിടെ സ്ഥാനമില്ല. കാര്‍ത്തിക്കിനെ ഞാന്‍ ടീമിലെടുക്കില്ല. അദ്ദേഹത്തിന് എന്റെയൊപ്പം കമന്ററി ബോക്‌സില്‍ ഇടം ലഭിക്കും. കമന്റേറ്റര്‍ എന്ന നിലയില്‍ അദ്ദേഹം വളരെ മികച്ചതാണ്’ അജയ് ജഡേജ പറഞ്ഞു.

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ ദുബായിലും ഷാര്‍ജയിലുമായാണു മത്സരങ്ങള്‍ നടക്കുന്നത്. 28 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍.

Read more

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍.