കോഹ്ലിയോട് മാപ്പ് ചോദിച്ചും ദക്ഷിണാഫ്രിക്കയോട് പൊട്ടിത്തെറിച്ചും സ്‌റ്റെയിന്‍

ടെസ്റ്റില്‍ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്റെ ട്വീറ്റ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. ടെസ്റ്റില്‍ നിന്നും വിരമിച്ചെങ്കിലും ടി20യില്‍ തുടരുന്ന താരത്തിനെ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ സെലക്ടര്‍മാര്‍ സ്റ്റെയ്നിനെ ഉള്‍പ്പെടുത്തിയില്ല. ഇതില്‍ സെലക്ടര്‍മാര്‍ക്കെതിരെ സ്റ്റെയ്ന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

കൂടാതെ ഇക്കാര്യത്തില്‍ കോഹ്ലിയോടും ആരാധകരോടും താരം ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാല്‍ ഈ ക്ഷമ പറച്ചില്‍ എന്തിനെന്ന് തിരയുകയാണ് ആരാധകരിപ്പോള്‍.

പരിശീലകരെ മാറ്റുന്നതിന് ഇടയില്‍ എന്റെ നമ്പര്‍ നഷ്ടപ്പെട്ടിരിക്കാം എന്നാണ് സ്റ്റെയ്ന്‍ ട്വീറ്റ് ചെയ്തത്. ഇതിനൊപ്പം, കോഹ്ലിയോടും കോടിക്കണക്കിന് വരുന്ന ആരാധകരോടും സ്റ്റെയ്ന്‍ ക്ഷമ ചോദിച്ചിരുന്നു.

പക്ഷേ ഇത് എന്തിനെന്ന് ആരാധകര്‍ക്ക് മനസിലായില്ല. അതോടെ ഓരോ ഊഹങ്ങളുമായി ആരാധകരെത്തി.