'കണക്കുകളില്‍ കോഹ്‌ലി ഒരുപാട് മുമ്പിലാണ്, എന്നിരുന്നാലും സ്മിത്ത് ഒട്ടും പിന്നിലല്ല'

ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ മിന്നും ഫോമിലാണ് ഓസീസ് ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത്. ഐ.പി.എല്ലില്‍ നിറം മങ്ങിപ്പോയ സ്മിത്തിനെ അല്ല സ്വന്തം നാട്ടില്‍ ഇന്ത്യയ്ക്കെതിരെ കാണാനാകുന്നത്. ഒരു കാരുണ്യവും കൂടാതെ ബോളര്‍മാരെ കൈകാര്യം ചെയ്യുന്ന പ്രകടനം. അതും രണ്ടു മത്സരങ്ങളിലും തുടര്‍ച്ചായി സെഞ്ച്വറിയും. ഇപ്പോഴിതാ ഈ പ്രകടനത്തില്‍ സ്മിത്തിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കണക്കുകളില്‍ കോഹ്‌ലി ഒരുപാട് മുമ്പിലാണെന്നാലും സ്മിത്ത് ഒട്ടും പിന്നിലല്ലെന്ന് ഗംഭീര്‍ പറഞ്ഞു.

“നമ്മള്‍ വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. കോഹ്‌ലിയാണോ ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍? സ്മിത്ത് ഒട്ടും പുറകിലല്ല. തീര്‍ച്ചയായും കണക്കുകളില്‍ കോഹ്‌ലി ഒരുപാട് മുന്‍പിലാണ്. 18 ഓവറുകള്‍ക്കുള്ളില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുകയെന്നത് തമാശയല്ല.”

Gautam Gambhir takes a dig at Bedi, Chauhan after

“കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ സ്മിത്തിന്റെ പ്രകടനം നോക്കൂ.18 ഓവറുകള്‍ക്കുള്ളിലാണ് സ്മിത്ത് സെഞ്ചുറി നേടിയത്. 20ാം ഓവറില്‍ ക്രീസിലെത്തി 38ാം ഓവറില്‍ അവന്‍ സെഞ്ചുറി തികച്ചു. 18 ഓവറുകള്‍ക്കുള്ളില്‍ സെഞ്ചുറി നേടുക, അതും ബാറ്റിംഗ് ദുഷ്‌കരമായ ഘട്ടത്തില്‍ രണ്ട് സ്പിന്നര്‍മാരെ നേരിട്ടുകൊണ്ട്. തീര്‍ച്ചയായും ഇത് ലോകോത്തര പ്രകടനമാണ്” ഗംഭീര്‍ പറഞ്ഞു.

India vs Australia, 2nd ODI: Steve Smith scores 2nd consecutive century against India, hits 11th ton in ODIs - Sports News

ആദ്യ മത്സരത്തില്‍ 62 പന്തില്‍ നിന്നും സെഞ്ച്വറി നേടിയ സ്മിത്ത് രണ്ടാം മത്സരത്തിലും 62 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഏകദിനത്തില്‍ 66 ബോള്‍ നേരിട്ട സ്മിത്ത് 105 റണ്‍സെടുത്താണ് പുറത്തായത്. രണ്ടാമത്തെ മത്സരത്തില്‍ 64 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്‌സും സഹിതം 104 റണ്‍സും സ്മിത്ത് നേടിയിരുന്നു.