സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്; ന്യൂസിലന്‍ഡിന് തിരിച്ചടി

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിനിടെ ന്യൂസിലന്‍ഡിനെ പരിക്ക് വേട്ടയാടുന്നു. കാല്‍വണ്ണയ്ക്ക് പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ ടീമില്‍ നിന്ന് പുറത്തായി. ഫെര്‍ഗൂസന് പകരം ആദം മില്‍നയെ ന്യൂസിലന്‍ഡ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മില്‍നെയെ ടീമില്‍ എടുത്തതിന് ഐസിസിയുടെ അംഗീകാരം വേണ്ടിവരും.

പരിശീലനത്തിനിടെയാണ് ഫെര്‍ഗൂസന് പരിക്കേറ്റത്. സ്‌കാനിംഗില്‍ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമാകുകയായിരുന്നു. മികച്ച ഫോമിലുള്ള ഫെര്‍ഗൂസന്റെ അഭാവം ന്യൂസിലന്‍ഡ് തിരിച്ചടിയാകുമെന്ന് കരുതപ്പെടുന്നു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി എട്ട് മത്സരങ്ങളില്‍ നിന്ന് ഫെര്‍ഗൂസന്‍ 13 വിക്കറ്റുകള്‍ പിഴുതിരുന്നു. തുടര്‍ച്ചയായ ക്രിക്കറ്റാണ് ഫെര്‍ഗൂസന്റെ പരിക്കിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.