ശ്രീലങ്കൻ താരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കരുത്, ആവശ്യവുമായി മുൻ താരം

വലിയ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.അടിസ്ഥാന സൗകര്യങ്ങൾ പോലും കിട്ടാതെ ജനം വലയുകയായാണവിടെ.ഇത്രയും പ്രതിസന്ധികൾ നിറഞ്ഞ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുന്ന ലങ്കൻ താരങ്ങളോട് ഉപദേശവുമായി മുൻ താരം അർജുന രരണതുംഗ.

” എനിക്ക് മനസിലാകുന്നില്ല പ്രീമിയർ ലീഗ് കളിച്ച് നടക്കുന്ന ലങ്കൻ താരങ്ങൾ ഈ അവസരത്തിൽ രാജ്യത്തിലെ ജനങ്ങളോട് ഒന്ന് സംസാരിക്കുക പോലും ചെയ്യാത്തത് എന്തെന്ന്. നിങ്ങൾ അടിച്ചുപൊളിച്ച് പ്രീമിയർ ലീഗിൽ കളിക്കുമ്പോൾ രാജ്യം കഷ്ടപ്പെടുകയാണ്. സർക്കാരിന് എതിരായി സംസാരിക്കാൻ ആളുകൾക്ക് പേടിയാണ്. നിങ്ങൾ സർക്കാരിന്റെ കീഴിലുള്ള ബോർഡിന് വേണ്ടി കളിക്കുന്നതിനാൽ പേടിയായിരിക്കും ഇനി ടീമിലെടുമോ എന്ന്. പക്ഷെ അതിനുള്ള സമയമല്ല ഇത്. പേടികൂടാതെ നിങ്ങൾ സംസാരിക്കണം. പ്രീമിയർ ലീഗിൽ കളിക്കുന്നത് നിർത്തി രാജ്യത്തിന്റെ ശബ്ദമാകണം. താരങ്ങളുടെ പേര് ഞാൻ പറയുന്നില്ല.  എല്ലാവരും ഒരുമിച്ച് നിൽക്കണം”

കോവിഡ് വന്ന സമയം തന്നെ തകർന്നടിഞ്ഞ സാമ്പത്തിക മേഖല കൂപ്പുകുത്തി നിൽക്കുകയാണ്. ലോക രാജ്യങ്ങളാണ് ഇപ്പോൾ ലങ്കയെ സഹായിക്കുന്നത്.