കറന്റ് ഇല്ലാതെ എന്ത് കളി, ലങ്കക്ക് എട്ടിന്റെ പണി

2022ലെ ഏഷ്യാ കപ്പിന്റെ ഔദ്യോഗിക ആതിഥേയരായി ശ്രീലങ്കയെ കഴിഞ്ഞ മാസം തിരഞ്ഞെടുത്തിരുന്നു. ടി20 ഫോർമാറ്റിലാണ് ടൂർണമെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ആതിഥേയരായ ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും എന്ന് അറിയിച്ചിരുന്നു. എന്നാൽ ദ്വീപ് രാഷ്ട്രത്തിൽ നിലനിൽക്കുന്ന സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി കാരണം ശ്രീലങ്കക് ആതിഥേയാവകാശം നഷ്ടപ്പെട്ടേക്കാം എന്ന് വാർത്തകൾ പുറത്ത് വരുന്നുണ്ട്. കൊറോണ വൈറസ് കാരണം ഏഷ്യാ കപ്പ് ഇതിനകം രണ്ട് വർഷത്തേക്ക് മാറ്റിവച്ചിരുന്നു.

ഇപ്പോൾ നിലനിൽക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടിന്റെ സമയത്ത് എഷ്യ കപ്പിന്റെ ചിലവ് താങ്ങാൻ ലങ്കക്ക് കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ലങ്കക്ക് പണി കൊടുത്തിരിക്കുന്നത്. വൈദ്യുതി ഉൾപ്പെടെ അടിസ്ഥാന സൗഖര്യങ്ങൾ പോലും കുറവുള്ള രാജ്യത്തിന് ഈ ടൂർണമെന്റ് കൊടുക്കരുതെന്ന് ക്രിക്കറ്റ് വിദഗ്ദർ പറയുന്നു. ആഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെയാണ് ടൂർണമെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മുൻ ഇംഗ്ലണ്ട് പരിശീലകൻ സിൽവർഹുഡിനെ കോച്ചായി ലങ്ക നിയമിച്ചത്.