ഇന്ത്യ കനിഞ്ഞു, ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉണ്ടാക്കിയത് കോടികള്‍!

ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരയിലൂടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചത് കോടികള്‍. മൂന്ന് വീതം ഏകദിന ടി20 മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിച്ചത്. ഇതില്‍ നിന്നും 107.7 കോടി രൂപയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചത്. ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ്
മോഹന്‍ ഡി സില്‍വയാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്.

പര്യടനത്തിലെ രണ്ടാം ടി20യ്ക്ക് മുമ്പ് ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് പോസിറ്റീവ് ആയതോടെ പരമ്പര ഉപേക്ഷിക്കേണ്ട സാഹചര്യം ഉടലെടുത്തിരുന്നു. പര്യടനം നിര്‍ത്താന്‍ ആലോചന ബോര്‍ഡുകള്‍ തമ്മില്‍ ആലോചിച്ചെങ്കിലും ശേഷിച്ച രണ്ട് ടി 20 മത്സരങ്ങള്‍ പ്ലാന്‍ അനുസരിച്ച് തന്നെ നടത്താന്‍ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. പരമ്പരയില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നെങ്കില്‍ എസ്.എല്‍.സിക്ക് വലിയ നഷ്ടമുണ്ടാകുമായിരുന്നു.

India vs Sri Lanka 2021: Lanka fined for maintaining slow over-rate during  2nd ODI defeat

ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍, ടി20 പരമ്പര 2-1 ന് ശ്രീലങ്കയും സ്വന്തമാക്കി. ടീമില്‍ കോവിഡ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാംനിര താരങ്ങളെ ഇറക്കിയാണ് ഇന്ത്യ പര്യടനം അവസാനിപ്പിച്ചത്.