'സച്ചിന്‍ പാജി ഒരു വികാരമാണ്, അദ്ദേഹം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും'; പിന്തുണയുമായി ശ്രീശാന്ത്

കര്‍ഷകസമരവുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇപ്പോഴിതാ സച്ചിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാളി പേസര്‍ എസ്. ശ്രീശാന്ത്. സച്ചിന്‍ ഒരു വികാരമാണെന്നും അദ്ദേഹം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കുമെന്നും ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

“സച്ചിന്‍ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേര്‍ നമ്മുടെ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം അദ്ദേഹമാണ്. ഒരു വാക്കിനും എന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും.” ശ്രീശാന്ത് ട്വീറ്ററില്‍ കുറിച്ചു.

Image result for SREESANTH SACHIN

#IStandWithSachin #NationWithSachin എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ശ്രീശാന്തിന്റെ കുറിപ്പ്. പുറത്തു നിന്നുള്ളവര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുതെന്ന സച്ചിന്‍റെ ട്വീറ്റാണ് വിവാദമായത്. രാജ്യാന്തര പോപ് താരം റിയാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബര്‍ഗ് തുടങ്ങിയ പ്രമുഖര്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച പശ്ചാത്തലത്തിലായിരുന്നു സച്ചിന്റെ ട്വീറ്റ്.

Image result for SACHIN

‘പുറത്തുള്ളവര്‍ കാഴ്ച്ചക്കാരായി നിന്നാല്‍ മതി; ഇന്ത്യയുടെ പ്രശ്‌നത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും അറിയാം. ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കും’ എന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.