'ആദ്യമൊന്ന് ചുറ്റിലും കണ്ണോടിക്കുക, എന്നിട്ടാവാം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കൊടുക്കുന്നത്'; തുറന്നടിച്ച് ശ്രീശാന്ത്

കോവിഡ് സാഹചര്യത്തില്‍ ചുറ്റിമുള്ളവരെ സഹായിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി എസ്.ശ്രീശാന്ത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോവിഡ് ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിനു മുമ്പ് നമ്മുടെ തൊട്ടടുത്ത് സഹായം ആവശ്യമുള്ളവരുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ശ്രീശാന്ത് പറഞ്ഞു.

“പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിനു മുമ്പ്, ചുറ്റിലുമൊന്നു കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ ഈ പോരാട്ടത്തില്‍ സാമ്പത്തിക സഹായം ആവശ്യമാണോയെന്നു നോക്കുക.”

“ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്കെത്താനുള്ള എളുപ്പമാര്‍ഗം നിങ്ങളാണ്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല.” ശ്രീശാന്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

May be an image of text that says "Before donating to CM or PM fund, please keep an eye around yourself that if any of your relatives, friends or servants are proving to be economically weak in this war. First make them strong. Because only you can reach them, not CM or Prime Minister."

നിരവധി പേരാണ് ശ്രീശാന്തിന്റെ ആഹ്വാനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇതിനോടകം നൂറുകണക്കിന് ആളുകള്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.