സിനിമയായാലും ക്രിക്കറ്റായാലും അന്ധവിശ്വാസങ്ങള്‍ക്ക് പഞ്ഞമില്ല. നാഗ്പൂര്‍ സ്വദേശിയായ നരേന്ദ്ര ബുണ്ഡെ എന്ന ജ്യോതിഷിയുടെ പ്രവചനമാണ് ഇപ്പോള്‍ ക്രിക്കറ്റ്ലോകത്ത് ചര്‍ച്ച.
ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര എന്ന ലക്ഷ്യവുമായാണ് ഇന്ത്യയില്‍ നിന്നും വണ്ടി കയറിയത്. ഇത്തവണ പരമ്പര സ്വന്തമാക്കിയിട്ടേ കോലിപ്പട നാട്ടിലെത്തൂ എന്നാണ് മുണ്ഡെയുടെ പ്രവചനം. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ഇപ്പോള്‍ നല്ല സമയമാണ് എന്നും ഇന്ത്യന്‍ ടീം അടുത്തൊന്നും സമ്പൂര്‍ണ തോല്‍വി ഏറ്റ് വാങ്ങില്ലയെന്നും ഇയാള്‍ പറഞ്ഞു.
Read more
ധോണി 2019ലെ ലോകപ്പിലും ഇന്ത്യക്കായി കളിക്കുമെന്നും ടെന്നീസ് എല്ബോയ്ക്കുശേഷം സച്ചിന് തിരിച്ചുവരുമെന്നും ഭാരത് രത്ന നേടുമെന്നും 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയവുമെല്ലാം കൃത്യമായി പ്രവചിച്ചിട്ടുള്ള ആളാണെന്നാണ് അവകാശപ്പെടുന്നത്. എന്തായാലും മുണ്ഡെയുടെ പ്രവചനം എത്രത്തോളം ശെരിയാകുമെന്ന് കാത്തിരുന്ന കാണാം.