വിരാടിന് തെറ്റിയില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം

സമകാലിക ക്രിക്കറ്റിലെ പേസ് ബൗളര്‍മാരില്‍ മുമ്പനായിരുന്നു ദക്ഷിണാഫ്രിക്കയുടെ മുന്‍താരം അലന്‍ ഡൊണാള്‍ഡ്. വെള്ളിടി എന്ന വിളിപ്പേരുള്ള ഡൊണാള്‍ഡ് ഏതു ബാറ്റിംഗ് നിരയിലും ഭീതി വിതയ്ക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒരിക്കല്‍ പറഞ്ഞകാര്യം യാഥാര്‍ത്ഥ്യമായെന്നാണ് ഡൊണാള്‍ഡ് വെളിപ്പെടുത്തുന്നത്.

2015ല്‍ വിരാട് ഒരു കാര്യം പറഞ്ഞതായി ഓര്‍ക്കുന്നു. ഇന്ത്യ ലോകത്തെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാകുമെന്നാണ് കോഹ്ലി അന്ന് പ്രവചിച്ചത്. കോഹ്ലിക്ക് തെറ്റിയില്ല- ഡൊണാള്‍ഡ് പറഞ്ഞു.

Read more

വിരാടിന് ലക്ഷ്യബോധമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനെ ഏറ്റവും കായികക്ഷമതയുള്ളതാക്കണമെന്ന് അയാള്‍ പറഞ്ഞു. വിദേശത്ത് തിളങ്ങാന്‍ സാധിക്കുന്ന ആരെയും തോല്‍പ്പിക്കാന്‍ കഴിയുന്ന മഹത്തായ ഒരു ടീം. മികച്ച ബോളിംഗ് ആക്രമണനിരയുള്ള ഒരു ടീമായിരിക്കും അതു സാധ്യമാകുകയെന്ന് കോഹ്ലി വ്യക്തമാക്കിയതായും ഡൊണാള്‍ഡ് വെളിപ്പെടുത്തി.