സര്‍പ്രൈസ് താരത്തെ നിലനിര്‍ത്തി; ടോസ് വിജയം ദക്ഷിണാഫ്രിക്കയ്ക്ക്

Gambinos Ad
ript>

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ആദം മാര്‍ക്കരാം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Gambinos Ad

നാലാം ഏകദിനത്തില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇന്ത്യ അഞ്ചാം ഏകദിനത്തിനും ഇറങ്ങുന്നത്. യുവതാരം ശ്രേയസ് അയ്യരെ അഞ്ചാം ഏകദിനത്തിലും നിലനിര്‍ത്തിയിട്ടുണ്ട്.

അതെസമയം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ടീം ഇന്ത്യയ്ക്ക് മുന്നില്‍ പ്രതിബദ്ധമായി വലിയ കടമ്പകള്‍. അഞ്ചാം ഏകദിനം നടക്കുന്ന പോര്‍ട്ട് എലിസബത്തിലെ ചരിത്രവും കണക്കുകളും അതാണ് പറയുന്നത്.

ഇന്ത്യ ഇവിടെ ഇതുവരെ കളിച്ചത് അഞ്ച് ഏകദിനങ്ങളാണ്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും ടീം ഇന്ത്യയ്ക്ക് ഇവിടെ ജയിക്കാനായില്ല. ഇതിലൊന്ന് ക്രിക്കറ്റ് ലോകത്തെ കെനിയയോടാണെന്ന് കൂടി അറിയുമ്പോഴാണ് ഈ മൈതാനം ഇന്ത്യയ്ക്ക് എത്രത്തോളം ബാലികേറാ മലയാണെന്ന് വ്യക്തമാകു.

ഇന്ത്യയുടെ മധ്യനിരയുടെ ദയനീയ പ്രകടനവും പോര്‍ട്ട് എലിസബത്തില്‍ ടീമിനെ കുഴക്കുന്ന മറ്റൊരു പ്രതിസന്ധിയാണ്. ഈ പരമ്പരയില്‍ ഇതുവരെ കോഹ്ലിയും ധവാനും ചേര്‍ന്ന് എടുത്തത് 664 റണ്‍സ് ആണ്, അതേ സമയം മറ്റു ഇന്ത്യന്‍ ഇന്ത്യന്‍ ബാറ്റ്സ്മാനെ ചേര്‍ന്ന് നേടിയത് വെറും 239 റണ്‍സാണ് .

മൈതാനം സ്പിന്നിന് അനുകൂലമാണെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഇത് ടീം ഇന്ത്യയ്ക്ക് അല്‍പം ആശ്വാസം നല്‍കുന്ന ഒന്നാണ്. പരമ്പരയില്‍ നിലവില്‍ 3-1 എന്ന നിലയില്‍ മുന്നിട്ട് നില്‍ക്കുയാണ് ടീം ഇന്ത്യ.