ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന് അശുഭ വാര്‍ത്ത

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് മത്സരം മഴമൂലം വൈകുന്നു. കേപ്ടൗണില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ മൂന്നാം ദിവസമാണ് ഇന്ന് ഇതുവരെ മത്സരം തുടങ്ങാനായിട്ടില്ല. മഴ ശമിക്കുന്നതും കാത്തിരിക്കുകയാണ് താരങ്ങള്‍യ

കേപ്ടൗണ്‍ സ്റ്റേഡിയത്തില്‍ മികച്ച ഡ്രൈനേജ് സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ മഴമാറിയാല്‍ ഉടന്‍ കളി തുടങ്ങാനായേക്കും. എന്നാല്‍ നനഞ്ഞ പിച്ചിന്റെ അപ്രവചനീയ സ്വഭാവം ആര്‍ക്ക് അനുകൂലമാകുമെന്ന് കാത്തിരുന്ന് കാണണം.

നിലവില്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടിന് 62 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്‌സില്‍ 77 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ഇതോടെ 142 റണ്‍സിന്റെ മുന്‍ തൂക്കമുണ്ട്.

Read more

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 286 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 209 റണ്‍സാണ് എടുത്തത്. 97ന് ഏഴ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 93 റണ്‍സെടുത്ത ഹാര്‍ദ്ദിക്ക് പാണ്ഡ്യയാണ് മാന്യമായ സ്‌കോറില്‍ എത്തിച്ചത്. ഹാര്‍ദ്ദിക്കിനെ കൂടാതെ ഭുവനേശ്വര്‍ കുമാറും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഇരുവരും എട്ടാം വിക്കറ്റില്‍ 99 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.