പ്രതിരോധം അവസാനിപ്പിച്ച് വാലറ്റം, ദക്ഷിണാഫ്രിക്ക പുറത്ത്, ഇന്ത്യക്ക് ലീഡ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 326 റണ്‍സിന്റെ ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ അഞ്ചിന് 601ന് എതിരെ ദക്ഷിണാഫ്രിക്ക 275ന് പുറത്താകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിനും മൂന്ന് വിക്കറ്റ്‌വീഴ്ത്തിയ ഉമേശ് യാദവുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഷമി രണ്ടും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.

നാലാം ദിവസം ടീം ഇന്ത്യ ബാറ്റിംഗിനിറങ്ങുമോ അതോ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. നായകന്റെ അര്‍ധ സെഞ്ച്വറിയ്ക്ക് പിന്നാലെ ഒന്‍പതാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാലറ്റക്കാരാണ് ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.

17 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും അടക്കം 64 റണ്‍സെടുത്ത നായകന്‍ ഡുപ്ലെസിസും 132 പന്തില്‍ 12 ബൗണ്ടറി സഹിതം 72 റണ്‍സെടുത്ത മഹാരാജുമാണ് ദക്ഷിണാഫ്രിക്കായി പൊരുതിയത്. 44 റണ്‍സുമായി പിലാണ്ടര്‍ പുറത്താകാതെ നിന്നു. ഒന്‍താം വിക്കറ്റില്‍ ഇരുവരും കൂട്ടിചേര്‍ 109 റണ്‍സാണ് ദക്ഷിണാഫ്രിക്കയുടെ മുഖം രക്ഷിച്ചത്.

31 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കും 30 റണ്‍സെടുത്ത ബ്രുയോണും ആണ് രണ്ടക്കം കടന്ന മറ്റ് ദക്ഷിണാഫ്ര്ിക്കന്‍ താരങ്ങള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേശ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമി ഉമേശ് യാദവുമാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ വിരാട് കോഹ്ലിയുടെ ഡബിള്‍ സെഞ്ച്വറിയും മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറിയുടേയും സഹായത്തോടെയാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റിന് 601 റണ്‍സെടുത്തത്.