ലോക റെക്കോഡ് ഇടാന്‍ ദക്ഷിണാഫ്രിക്ക ; ഇന്ത്യ ഇന്ന് ജയിച്ചാല്‍ ഗുണമുണ്ടാകുക പാകിസ്ഥാന്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ആശ്വാസജയം തേടിയിറങ്ങിയിരിക്കുന്ന ഇന്ത്യ ഇന്ന് ജയിച്ചാല്‍ ഏറ്റവും ഗുണമുണ്ടാകുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിലെ ചിര വൈരികളായ പാകിസ്താന്. അവസാന മത്സരത്തില്‍ കൂടി തോറ്റാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് സമ്പൂര്‍ണ്ണ പരാജയമായിരിക്കും. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക സമ്പൂര്‍ണ്ണ വിജയം നല്‍കുന്നത് ഏറ്റവും കൂടുതല്‍ സമ്പൂര്‍ണ്ണ ഏകദിന പരമ്പരകളുടെ വിജയമെന്ന പാകിസ്താന്റെ ലോകറെക്കോഡിന് ഒപ്പമെത്താനുള്ള അവസരമാണ്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പരമ്പരകള്‍ സമ്പൂര്‍ണ്ണമായി വിജയിച്ചതിന്റെ ലോകറെക്കോഡ്് മുന്‍ ലോകചാപ്യന്മാര്‍ കൂടിയായ പാകിസ്താന്റെ കൈവശമാണ് ഉള്ളത്. ക്രിക്കറ്റ് ചരിത്രത്തില്‍ 20 ഏകദിന പരമ്പരകളാണ് പാകിസ്താന്‍ സമ്പൂര്‍ണ്ണമായി വിജയിച്ചിട്ടുള്ളത്. എന്നാല്‍ ഇന്നത്തെ മത്സരം കൂടി ജയിക്കാനായാല്‍ ദക്ഷിണാഫ്രിക്കയും അവര്‍ക്കൊപ്പമാകും. മിനിമം മൂന്ന് മത്സരങ്ങളെങ്കിലും വരുന്ന ക്രിക്കറ്റ് പമ്പരകള്‍ 19 എണ്ണം ദക്ഷിണാഫ്രിക്ക സമ്പൂര്‍ണ്ണ വിജയം നേടിയിട്ടുണ്ട്.

Read more

ഇവര്‍ക്ക തൊട്ടുപിന്നില്‍ 16 എണ്ണവുമായി ന്യൂസിലന്റും ഓസ്‌ട്രേലിയയും വെസ്റ്റിന്‍ഡീസും നില്‍പ്പുണ്ട്. ദക്ഷിണാഫ്രിക്കയുടെ കണക്കുകളില്‍ ഇന്ത്യയ്ക്ക് എതിരേ രണ്ടു വൈറ്റ്്‌വാഷുണ്ട്. 2006 ലായിരുന്നു ഇന്ത്യയ്ക്ക് എതിരേയുള്ള ഒരു പരമ്പരയില്‍ ദക്ഷിണാഫ്രിക്ക സമ്പൂര്‍ണ്ണ വിജയം നേടിയത്. 1983 ല്‍ ഇന്ത്യയ്ക്ക് എതിരേ വെസ്റ്റിന്‍ഡീസ് ഇന്ത്യയില്‍ പരമ്പരവിജയം നേടിയിരുന്നു. പിന്നീട് 1989 ല്‍ പിന്നീട് നാട്ടിലും അവര്‍ ഇന്ത്യയ്ക്ക്് എതിരേ പരമ്പര വിജയം കുറിച്ചിരുന്നു.