ദാദയെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച പരിശീലകന്‍ അന്തരിച്ചു

ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ആദ്യകാല പരിശീലകന്‍ അശോക് മുസ്തഫി (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. അശോകിനു മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ ഗാംഗുലി ഇടപെട്ടിരുന്നു.

ക്രിക്കറ്റിലെ ബാലപാഠങ്ങള്‍ തനിക്ക് പകര്‍ന്ന് നല്‍കിയ പരിശീലകന്റെ ആരോഗ്യനില മോശമാണെന്ന വിവരം സുഹൃത്തായ സഞ്ജയ് ദാസ് വഴിയായിരുന്നു ഗാംഗുലി അറിഞ്ഞത്. കുട്ടിക്കാലത്ത് മുസ്താഫിയുടെ കീഴിലായിരുന്നു ദൂഖിറാം കോച്ചിംഗ് സെന്ററില്‍ ഗാംഗുലിയും സഞ്ജയ് ദാസും പരിശീലനം നടത്തിയിരുന്നത്.

Sourav Ganguly's childhood coach Ashok Mustafi passes away after ...

ഗാംഗുലി ഉള്‍പ്പെടെ രഞ്ജി ട്രോഫിയിലേക്ക് ഇരുപതോളം താരങ്ങളെ സംഭാവന ചെയ്ത പരിശീലകനാണ് മുസ്തഫി. ആറു വര്‍ഷത്തോളം ഗാംഗുലി അദ്ദേഹത്തിനു കീഴില്‍ കളി പരിശീലിച്ചു.

Sourav Ganguly's First Coach Ashok Mustafi, Aged 86, Passed Away

പിന്നീട് ഇന്ത്യന്‍ ടീമിലെത്തിയപ്പോഴും ഉപദേശം തേടാനും അനുഗ്രഹങ്ങള്‍ക്കുമായി ഗാംഗുലി മുസ്തഫിയെ തേടിയെത്തിയിരുന്നു.