കോഹ്ലിയ്ക്ക് ആശ്വാസം, രോഹിത്തിനെ 'തള്ളി' ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിന് വ്യത്യസ്ത ക്യാപ്ടന്‍മാരെ വേണമെന്ന ആവശ്യം തള്ളി ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. ടി20 മത്സരങ്ങളില്‍ രോഹിത് ശര്‍മയെ സ്ഥിരം നായകനാക്കണമെന്ന ആവശ്യമാണ് ഗാംഗുലി തള്ളിയത്.

പകല്‍- രാത്രി മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ഗാംഗുലി പറഞ്ഞു. കോഹ്ലി തുടര്‍ച്ചയായി കളിക്കുന്നതു കൊണ്ടാണ് അദ്ദേഹത്തിന് ശ്രമം നല്‍കിയതെന്നാണ് ഗാംഗുലി നല്‍കുന്ന വിശദീകരണം.

“വ്യത്യസ്ത ഫോര്‍മാറ്റുകള്‍ക്ക് വെവ്വേറ ക്യാപ്ടന്‍മാര്‍ എന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കുന്നില്ല. തുടര്‍ച്ചയായി കളിക്കുന്നതിനാലാണ് കോഹ്ലിക്ക് വിശ്രമം നല്‍കിയത്. അടുത്ത വഷത്തെ ട്വന്റി 20 ലോക കപ്പിനായി കെട്ടുറപ്പുള്ള ടീമിനെ വാര്‍ത്തെടുക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം” ഗാംഗുലി പറഞ്ഞു.

ലോക കപ്പിന് മുമ്പ് ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ന്യുസിലന്‍ഡ് എന്നിവര്‍ക്കെതിരെ 13 ടി20യിലാണ് ഇന്ത്യ കളിക്കുക. ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ കൂടുതല്‍ പ്രാധാന്യം നല്‍കും.