'നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഫുട്ബാള്‍ കണ്ടത്, എന്റെ ഹീറോ ഇനിയില്ല'; വികാരഭരിതനായി ഗാംഗുലി

ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി ബി.സി.സി.ഐ അദ്ധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനുമായിരുന്ന സൗരവ് ഗാംഗുലി. തന്റെ ഹീറോ ഇനിയില്ലെന്നാണ് വികാരഭരിതനായി ഗാംഗുലി ട്വീറ്റ് ചെയ്തത്.

“എന്റെ ഹീറോ ഇനിയില്ല… ഞാന്‍ ഭ്രാന്തമായി ആരാധിച്ചിരുന്ന പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയാണ് ഫുട്ബോള്‍ കണ്ടത്” ഗാംഗുലി ട്വീറ്റ് ചെയ്തു. മറഡോണയുടെ കടുത്ത ആരാധകനാണ് താനെന്ന് പല തവണ ഗാംഗുലി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ മറഡോണ വന്നപ്പോഴെല്ലാം അദ്ദേഹത്തെ കാണാന്‍ ഗാംഗുലി എത്തിയിരുന്നു.

Image

ക്രിക്കറ്റ് താരമായിരിരുന്നെങ്കില്‍ തന്നെയും ഫുട്ബാളിനോട് ഗാംഗുലി എന്നും ഒരിഷ്ടം കൊണ്ടു നടന്നിരുന്നു. ഐ.എസ്.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ടീമിന്റെ സഹഉടമ കൂടിയാണ് ദാദ.

Indian giants including Sachin and Ganguly pay tribute to Diego Maradona in this way - सचिन और गांगुली समेत भारतीय दिग्गजों ने माराडोना को इस तरह दी श्रृद्धांजलि - India TV Hindi News

മറഡോണയുടെ വിയോഗത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും അനുശോചനം രേഖപ്പെടുത്തി. “ഫുട്ബോളിനും ലോകത്തിനും അതുല്യനായ താരത്തിനെയാണ് നഷ്ടമായിരിക്കുന്നത്. സമാധാനത്തോടെ വിശ്രമിക്കൂ ഡീഗോ മറഡോണ, നിങ്ങളെ മിസ് ചെയ്യും” എന്നായിരുന്നു സച്ചിന്റെ വാക്കുകള്‍.