ചേട്ടന്മാർ ആരും ഐ.സി.സിയുടെ ടീമില്‍ പോലും ഇടം പിടിച്ചില്ല ; പക്ഷേ വനിതാടീം തകര്‍ത്തു

ചേട്ടന്മാര്‍ ഐസിസിയുടെ ഏകദിന ടീമില്‍ പോലും ഇടം പിടിക്കാതെ പോയപ്പോള്‍ ഇന്ത്യയുടെ വനിതാടീം പൊളിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ്് കൗണ്‍സിലിന്റെ മികച്ച വനിതാ ഏകദിന ക്രിക്കറ്ററായത്് ഇന്ത്യയുടെ സ്മൃതി മന്ദന. ഇന്ത്യന്‍ ഏകദിന ടീമിന്റെ ഓപ്പണറും ടി20 ടീമിന്റെ വൈസ് ക്യപ്റ്റനുമാണ് സ്മൃതി മന്ദന.

ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 2021 ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് സ്്മൃതി. 31.87 ശരാശരിയില്‍ 225 റണ്‍സ് കഴിഞ്ഞ വര്‍ഷം നേടിയിരുന്നു. ഒമ്പത ഏകദിനങ്ങളില്‍ രണ്ടു അര്‍ദ്ധശതകവും നേടി. ബുധനാഴ്ച പ്രഖ്യാപിച്ച ഐസിസിയുടെ ടി20 വനിതാടീമിലും സ്മൃതി മന്ദന ഇടംപിടിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ പുരുഷടീം മൂന്നില്‍ മൂന്ന് ഏകദിനങ്ങളും പരാജയപ്പെട്ട് നാണം കെട്ടപ്പോള്‍ നാട്ടില്‍ നടന്ന വനിതാ ടീമിന്റെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടന്ന പരമ്പരയില്‍ ഇന്ത്യ രണ്ടു വിജയം നേടിയിരുന്നു. ഈ രണ്ടു മത്സരത്തിലും പ്രധാന പങ്ക് വഹിച്ചത് സമൃതി മന്ദനയായിരുന്നു. 22 ഏകദിനങ്ങളില്‍ 855 റണ്‍സ് നേടിയ താരം ഒരു സെഞ്ച്വറി നേടിയിട്ടുണ്ട്. പുരുഷന്മാരുടെ ഐസിസി ഏകദിന ടീമില്‍ ഇന്ത്യയില്‍ നിന്നും ഒരാള്‍ പോലും ഉള്‍പ്പെട്ടിരുന്നില്ല.