സ്മിത്തിന് ഓസ്‌ട്രേലിയൻ ബോർഡിന്റെ അന്ത്യശാസന, ഇല്ലെങ്കിൽ ടീമിൽ നിന്നും പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കാര്യമെടുത്താൽ ഒരുകാലത്ത് ഏറ്റവും അറ്റാക്ക് ചെയ്‌തുകളിച്ച താരങ്ങളിൽ ഒരാളായിരുന്നു സ്റ്റീവ് സ്മിത്ത്. പക്ഷെ ഈ കഴിഞ്ഞ മെഗാ ലേലത്തിൽ താരത്തെ ഒരു ടീമും ലേലത്തിൽ എടുത്തില്ല. അതിന് കാരണം സ്മിത്ത് ഇപ്പോൾ ആങ്കർ റോളിലാണ് ഇന്നിംഗ്സ് കളിക്കുന്നത്, അറ്റാക്കിങ് ഗെയിം കളിക്കാരില്ല എന്നതുകൊണ്ടാണ്.

ഐപിഎൽ 2021-ൽ, സ്മിത്ത് എട്ട് മത്സരങ്ങൾ കളിച്ചു, 112.59 സ്ട്രൈക്ക് റേറ്റിൽ 152 റൺസ് നേടി. ടി20 ലോകകപ്പിൽ നാല് ഇന്നിംഗ്‌സുകളിലായി 97.18 സ്‌ട്രൈക്ക് റേറ്റിൽ 69 റൺസ് മാത്രമാണ് സ്മിത്ത് നേടിയത്.

എന്നാൽ ഇപ്പോൾ 33-കാരന് അ ആക്രമണം നടത്താനുള്ള ലൈസൻസ് നൽകിയിട്ടുണ്ട്. സ്മിത്ത് എന്ന അറ്റാക്കിങ് ബാറ്റ്‌സ്മാനെയാണ് ഇപ്പോൾ ടീമിന് ആവശ്യം. അതിനാൽ താരത്തിന്റെ റോൾ ടീം മാറ്റി.

സത്യമായി പറഞ്ഞാൽ ഞാൻ ആവേശത്തിലാണ്, ആങ്കർ റോൾ ടാഗ് മാറ്റിയല്ലോ എന്നത് തന്നെ വലിയ കാര്യം. ഇനി എനിക്ക് ഫ്രീ ആയിട്ട് കളിക്കാം.” കൊളംബോയിൽ ഓസ്‌ട്രേലിയയുടെ ശ്രീലങ്കൻ പര്യടനത്തിന്റെ ഉദ്ഘാടന ടി20 ക്ക് മുന്നോടിയായി സ്മിത്ത് ക്രിക്കറ്റ്.കോം.ഔയോട് പറഞ്ഞു.

“ദിവ (സ്റ്റാൻഡ്-ഇൻ കോച്ച് മൈക്കൽ ഡി വെനുട്ടോ) കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞു ‘ഞങ്ങൾ ആ ടാഗ് ഒഴിവാക്കുകയാണ്, അത് പോയി. പുറത്ത് പോയി സ്വതന്ത്രമായി കളിക്കുക. നിങ്ങൾക്ക് ആദ്യ പന്തിൽ സിക്സ് അടിക്കണമെങ്കിൽ അങ്ങനെ ചെയ്യാം.”