എന്നും എന്നും സെഞ്ച്വറിയടിക്കാന്‍ ഞാനെന്താ സ്റ്റീവ് സ്മിത്തോ?

ആഷസ്സില്‍ ഉസ്മാന്‍ ഖ്വാജയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ആഷസ്സ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ ലീഡ് നേടാന്‍ കഴിഞ്ഞിരുന്നു. 303 റണ്‍സിന്റെ ലീഡിന്റെ വമ്പന്‍ ലീഡാണ് ഓസിസിനിപ്പോള്‍.

സെഞ്ച്വറി നേടിയ ശേഷം ആഘോഷിക്കാത്തതെന്ത് എന്ന ചോദ്യത്തിന് എപ്പോഴും സെഞ്ച്വറിയടിക്കാന്‍ താന്‍ സ്റ്റീവ് സ്മിത്ത് അല്ലെന്നും അതിന് തനിക്ക് കഴിയില്ലെന്നും ഖ്വാജ പറഞ്ഞു. 381 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം 171 റണ്‍സാണ് ഖ്വാജ നേടിയത്. ഖ്വാജയുടെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണിത്.

സമീപകാലത്ത് സ്റ്റീവ് സ്മിത്ത് അസാധ്യ ഫോമിലാണ്. സമകാലിക ക്രിക്കറ്റിലെ സമാനതകളില്ലാത്ത ബാറ്റിംഗ് ജീനിയസാണ് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് . സ്പിന്‍ ബൗളറായി ടീമിലെത്തി ബാറ്റിംഗ് റെക്കോര്‍ഡുകള്‍ കടപുഴക്കി മുന്നേറുകയാണ് ഈ റണ്‍മെഷീന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സര്‍ ഡൊണള്‍ഡ് ബ്രാഡ്മാന് ശേഷം മികച്ച താരം താന്‍ തന്നയെന്ന് ഒരിക്കല്‍ കൂടി സ്മിത്ത് ആഷസില്‍ തെളിയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാരില്‍ മത്സരം ബ്രാഡ്മാനും സ്മിത്തും തമ്മിലാണ് എന്ന് പറയുന്നതാവും ശരി.

Read more

ടെസ്റ്റില്‍ വേഗത്തില്‍ 6000 റണ്‍സ് പിന്നിട്ട താരങ്ങളില്‍ ഗാരി സോബേഴ്സിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി സ്മിത്ത്. 111 ഇന്നിംഗ്‌സുകളില്‍ നിന്ന് നേട്ടത്തിലെത്തിയ സ്മിത്തിന് മുന്നില്‍ ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന് മാത്രമാണുള്ളത്. അതേസമയം ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ സെഞ്ചുറി നഷ്ടമായതോടെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഓസീസ് നായകന്‍ കൈവിട്ടത്.