ചിരിച്ചോണ്ട് ഇരുന്നോ, ഇങ്ങനെ ഒരു പുറത്താക്കൽ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല; വില്യംസൺ ഔട്ട് ആയ രീതിയിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം

ന്യൂസിലൻഡിൽ നിന്നുള്ള ഏറ്റവും മികച്ച ആധുനിക ബാറ്റർമാരിൽ ഒരാളായ കെയ്ൻ വില്യംസൺ പുറത്താകാനുള്ള വിചിത്രമായ വഴി കണ്ടെത്തി! ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ ഫുൾ ടോസിൽ എൽബിഡബ്ല്യുവായി പുറത്തായ വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്. ആദം സാമ്പായാണ് ഫുൾ ടോസിൽ സൂപ്പർ താരത്തെ കുടുക്കിയത്. വീഡിയോയിൽ കാണുന്നത് പോലെ, സാമ്പ ഒരു ഫുൾ ടോസ് എറിഞ്ഞു, അത് കണക്ട് ചെയ്യുന്നതിൽ താരം പരാജയപ്പെട്ടു. അവസാനം അമ്പയർ യാതൊരു ആലോചനയും കൂടാതെ ഔട്ട് വിധിച്ചു .

ആദ്യം ബാറ്റ് ചെയ്തത് ഓസ്ട്രേലിയ ആയിരുന്നു. മത്സരത്തിൽ ന്യൂസിലൻഡിനായി ട്രെന്റ് ബോൾട്ട് നാല് വിക്കറ്റും മാറ്റ് ഹെൻറി മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോൾ, കെയ്‌ൻസിൽ വ്യാഴാഴ്ച നടന്ന രണ്ടാം ഏകദിനത്തിൽ ടോപ്പ് ഓർഡർ തകർച്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയ 195-9 എന്ന സ്‌കോറിലേക്ക് ഒതുക്കി.

ആതിഥേയർക്കായി സ്റ്റീവ് സ്മിത്ത് 61 ഉം മിച്ചൽ സ്റ്റാർക്ക് 38 ഉം റൺസെടുത്തു, ഫിഞ്ച് ഒരിക്കൽക്കൂടി പൂജ്യനായി മടങ്ങി . എന്തായാലും കിവികളെ തകർത്തെറിഞ്ഞത് സാംബ ആയിരുന്നു. 9 ഓവറിൽ 35 റൺസ് വഴങ്ങി 5 വിക്കറ്റ് എടുത്ത സാംബയുടെ മികവിൽ കങ്കാരൂകൾ കിവികളെ വെറും 82 റൺസിന് ചുരുട്ടി.