ഇംഗ്ലണ്ട് പര്യടനം: ഗില്‍ പുറത്ത്, ഇന്ത്യയ്ക്ക് സര്‍പ്രൈസ് ഓപ്പണര്‍

ഇംഗ്ലണ്ടിനെതിരായുള്ള ആദ്യ ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്‍ പുറത്തായിരിക്കുകയാണ്. പരിക്കിനെ തുടര്‍ന്നാണ് താരത്തെ ഒന്നാം ടെസ്റ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് അറിയില്ല. അതിനാല്‍ തന്നെ താരത്തിന് പരമ്പര തന്നെ നഷ്ടമായേക്കാവുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

ഗില്‍ പുറത്തായതിനാല്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ആര് ഓപ്പണറാകും എന്നത് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. മായങ്ക് അഗര്‍വാളും ഹനുമ വിഹാരിയും കെ.എല്‍ രാഹുലുമാണ് ഈ സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന താരങ്ങള്‍. ഇതില്‍ ഹനുമ വിഹാരിയ്ക്കാണ് സാധ്യത കൂടുതലെന്നാണ് പുറത്തുവരുന്ന വിവരം. ന്യൂബോളില്‍ കളിക്കാനുള്ള മികവാണ് വിഹാരിയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്.

It's mind over matter for Hanuma Vihari - Cricket Country

ന്യൂബോളില്‍ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത കെ.എല്‍ രാഹുലിനെ മധ്യനിരയില്‍ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരാജയം മുന്‍നിര്‍ത്തി ടീമില്‍ വന്‍ അഴിച്ചുപണിയ്ക്ക് കളമൊരുങ്ങുന്നുണ്ട്. പൂജാര, ബുംറ, ജഡേജ എന്നിവര്‍ ടീമില്‍ നിന്ന് പുറത്തായേക്കും. ഇംഗ്ലണ്ടിലെ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള ടീമിനെയാകും ഇന്ത്യ ഇറക്കുക.

Read more

അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് നാലിനാണ് പരമ്പരയിലെ ആദ്യ മത്സരം. ഈ മത്സരത്തിന് മുമ്പായി ഇന്ത്യയ്ക്ക് രണ്ട് സന്നാഹ മത്സരങ്ങള്‍ ഇംഗ്ലണ്ട് അനുമതിച്ചതായി റിപ്പോട്ടുകളുണ്ട്.