അവനെ പൂട്ടാനുള്ള ഒരു അടവും എന്റെ കൈയിലില്ലായിരുന്നു; തുറന്നു സമ്മതിച്ച് ശ്രേയസ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷായ്ക്കു ഏതു തരത്തിലുള്ള ഫീല്‍ഡിംഗ് ഒരക്കുമെന്നതിനെക്കുറിച്ച് തനിക്കൊരു ധാരണയുമില്ലായിരുന്നുവെന്ന് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഡല്‍ഹിയ്‌ക്കെതിരായ മല്‍സരത്തിലെ പരാജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പവര്‍പ്ലേയില്‍ തന്നെ മല്‍സരഗതി മാറ്റാന്‍ കഴിയുന്ന ബാറ്റര്‍മാരില്‍ ഒരാളാണ് പൃഥ്വി ഷാ. ഞാന്‍ മുമ്പ് അവനോടൊപ്പം ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ കളിച്ചതാണ്. വളരെ മികച്ച ഷോട്ടുകള്‍ പായിക്കാന്‍ പൃഥ്വിക്കു കഴിയും. ക്യാപ്റ്റനെന്ന നിലയില്‍ പൃഥ്വിക്കെതിരേ ഏതു തരത്തിലുള്ള ഫീല്‍ഡാണ് ക്രമീകരിക്കുകയെന്നു പോലും എനിക്കു ധാരണയില്ലായിരുന്നു’ ശ്രേയസ് വ്യക്തമാക്കി.

മത്സരത്തില്‍ മിന്നും പ്രകടനമാണ് ഷാ കാഴ്ചവെച്ചത്. 29 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം 51 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.