വിന്‍ഡീസിന് എതിരെ രോഹിത് എല്ലാം ഉറപ്പിച്ചു; ഒരാള്‍ ടീമിന് പുറത്തേയ്ക്ക് എന്ന് ഉറപ്പായി

വിന്‍ഡീസിനെതിരെ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരയില്‍ രോഹിത് ശര്‍മ്മ നായകനായി തിരിച്ചെത്തും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കനത്ത തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ടീമില്‍ നല്ല അഴിച്ചുപണി ഉണ്ടാകുമെന്നത് ഉറപ്പാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉണ്ടായിരുന്ന ഒരാളുടെ പുറത്താകല്‍ രോഹിത് മടങ്ങി വരുന്ന സാഹചര്യത്തില്‍ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

മധ്യനിരയില്‍ ഏറെ ദുരന്തമായി മാറിയ ശ്രേയസ് അയ്യര്‍ വിന്‍ഡീസിനെതിരെ കളിക്കാന്‍ സാധ്യതയില്ല. പരമ്പരയില്‍ ബാറ്റിംഗില്‍ ഒരു ഇംപാക്ടുംസൃഷ്ടിക്കാന്‍ ശ്രേയസിനായില്ല. മോശമല്ലാത്ത തുടക്കങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചെങ്കിലും ഇവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. പരമ്പരയില്‍ വളരെ അനായാസമാണ് താരം വിക്കറ്റ് കളഞ്ഞുകുളിച്ചത്.

IND vs SA 2022: “Can't drop Shreyas Iyer after one failure” - Aakash Chopra against too many changes for 2nd ODI against South Africa

അതുകൊണ്ടു തന്നെ വിന്‍ഡീസിനെതിരായ വീണ്ടും ശ്രേയസിനെ കളിപ്പിച്ച് റിസ്‌കെടുക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു താല്‍പ്പര്യമുണ്ടാവില്ല. ശ്രേയസിനു പകരം നാലാം നമ്പര്‍ റോള്‍ സൂര്യകുമാര്‍ യാദവിനു നല്‍കാനാണ് രോഹിത് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Rohit Sharma joined by Suryakumar Yadav in Bengaluru as India star continues rehabilitation after hamstring injury - Sports News

ഐപിഎല്ലില്‍ മുംബൈ ടീമില്‍ രോഹിത്തിനു ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാള്‍ കൂടിയാണ് സൂര്യ. ദക്ഷിണാഫ്രിക്കക്കെതിരെ അവസാന ഏകദിനത്തില്‍ കളിച്ച സൂര്യ 32 ബോളില്‍ 39 റണ്‍സ് നേടിയിരുന്നു. ഇതും താരത്തിന്‍രെ കടന്നുവരവിന് കളമൊരുക്കും.

വിന്‍ഡീസുമായി മൂന്നു വീതം ഏകദിനങ്ങളിലും ടി20കളിലുമാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഏകദിന പരമ്പരയാണ് ആദ്യം നടക്കുന്നത്. ഫെബ്രുവരി ആറ്, ഒമ്പത്, 11 തിയതികളിലായിരിക്കും ഏകദിനങ്ങള്‍. ടി20 മല്‍സരങ്ങള്‍ 16, 18, 20 തിയതികളിലായി നടക്കും. വിന്‍ഡീസ് ടീം ഫെബ്രുവരി ഒന്നിനു ഇന്ത്യയിലെത്തും. മൂന്നു ദിവസത്തെ ക്വാറന്റീനു ശേഷം നാലിന് അവര്‍ പരിശീലനത്തിന് ഇറങ്ങും.