'സ്മിത്തിന് എതിരെ ബൗണ്‍സറുകള്‍ പരീക്ഷിച്ചോളൂ'; ഇന്ത്യന്‍ ബോളിംഗ് നിരയെ വെല്ലുവിളിച്ച് ഓസീസ്

ഇന്ത്യന്‍ ബോളിംഗ് നിരയെ പരസ്യമായി വെല്ലുവിളിച്ച് ഓസ്ട്രേലിയയുടെ അസിസ്റ്റന്റ് പരിശീലകന്‍ ആന്‍ഡ്രു മക്ഡോണള്‍ഡ്. സ്മിത്തിന് എതിരെ ബൗണ്‍സറുകള്‍ പരീക്ഷിച്ചോളൂ എന്നും സ്മിത്ത് അതിനെ നിഷ്പ്രയാസം നേരിടുന്നത് കാണാമെന്നും മക്ഡോണള്‍ഡ് പറഞ്ഞു.

“ഷോര്‍ട്ട് ബോളുകള്‍ സ്മിത്തിന്റെ പോരായ്മയാണെന്ന് തോന്നുന്നില്ല. സ്മിത്തിനെ തുടക്കത്തിലെ പുറത്താക്കാനായി ബൗണ്‍സറുകളെ ആയിരിക്കും ഇന്ത്യ ആശ്രയിക്കുക. സ്മിത്തിനെ പുറത്താക്കിയതിന് ശേഷം സാധാരണ പ്ലാനിലേക്ക് ഇന്ത്യ മടങ്ങും. മുമ്പും ഇന്ത്യ ഈ തന്ത്രം പയറ്റിയിട്ടുണ്ട്. എന്നാല്‍ ബൗണ്‍സറുകള്‍ നേരിടാന്‍ സ്മിത്തിന് ബുദ്ധിമുട്ടില്ലെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. മുന്‍കാല ടെസ്റ്റ് മത്സരങ്ങളില്‍ ഇത് കണ്ടതുമാണ്.”

McDonald secures Australia assistant coach role | cricket.com.au

“ബൗണ്‍സറുകളായിരിക്കും ഇന്ത്യയുടെ പ്രധാന ആയുധം. കഴിഞ്ഞതവണ ഓസ്ട്രേലിയ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ ടീം ഇതേ തന്ത്രമാണ് സ്മിത്തിനെതിരെ പയറ്റിയത്. എന്നാല്‍ ഇന്ത്യയുടെ തന്ത്രങ്ങള്‍ സ്മിത്തിന് മുന്നില്‍ വിലപ്പോയില്ല. ബംഗളൂരു ഏകദിനത്തില്‍ 131 റണ്‍സാണ് സ്മിത്ത് കുറിച്ചത്” മക്ഡോണള്‍ഡ് ഓര്‍മ്മിപ്പിച്ചു.

Read more

Steve Smith, David Warner meet with Australia team ahead of ODI series vs Pakistan - Sports Newsമൂന്നു വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് ഇന്ത്യ ഓസീസ് പര്യടനത്തില്‍ കളിക്കുക. നവംബര്‍ 27-ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകും. ഡിസംബര്‍ 4- നാണ് മൂന്ന് മത്സരം അടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലില്‍ തുടങ്ങും.