'ആ തീരുമാനം തെറ്റായി പോയി'; കരിയറിലെ ഏറ്റവും വലിയ ദുഃഖം വെളിപ്പെടുത്തി ഷുഹൈബ് മാലിക്

പാകിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരിടം കണ്ടെത്താനായ താരമാണ് ഷുഹൈബ് മാലിക്. ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ച മാലിക് പാകിസസ്ഥാന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ ദുഃഖം വെളിപ്പെടുത്തിയിരിക്കുകയാണ് ഷുഹൈബ് മാലിക്. 2007- ല്‍ പാക് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതാണ് കരിയറിലെ ഏറ്റവും ദുഃഖകരമായ കാര്യമായി മാലിക് ചൂണ്ടിക്കാട്ടുന്നത്.

“2007- ല്‍ പാക് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകാന്‍ തീരുമാനിച്ചതാണ് കരിയറിലെ ഏറ്റവും ദുഃഖകരമായ കാര്യം. നമ്മളോട് രാജ്യത്തെ നയിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അതിനെ എതിര്‍ക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. രണ്ട് വര്‍ഷം കഴിഞ്ഞായിരുന്നു ആ ചുമതല എനിക്ക് ലഭിച്ചിരുന്നതെങ്കില്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു. താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലെങ്കിലും എനിക്ക് മികച്ച ക്യാപ്റ്റനാകാമായിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്ന സമയത്ത് നിങ്ങള്‍ക്ക് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം.”മാലിക്ക് പറഞ്ഞു.

Shoaib Malik, Junaid Khan, Mohammad Hafeez unlikely to get ...

ലോക കപ്പില്‍ സെമിയില്‍ പ്രവേശിക്കാതെ പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെയാണ് മാലിക്ക് ഏകദിനം മതിയാക്കിത്. 287 ഏകദിനങ്ങളില്‍ പാക് ജഴ്സിയണിഞ്ഞ താരം ഒന്‍പത് സെഞ്ച്വറിയും 44 അര്‍ദ്ധ സെഞ്ച്വറിയുമടക്കം 7534 റണ്‍സ് നേടിയിട്ടുണ്ട്.

World Cup 2019: Shoaib Malik retires from ODI cricket after ...

1999-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് മാലിക്ക് തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. 2001-ല്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ അദ്ദേഹം അരങ്ങേറ്റം നടത്തി. 2015- ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മാലിക് ടി20 യില്‍ മാത്രമാണ് നിലവില്‍ കളിക്കുന്നത്.