ഓള്‍ടൈം ഐ.പി.എല്‍ ഇലവനുമായി അക്തര്‍, ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍!

ഐപിഎല്ലിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ശുഐബ് അക്തര്‍. നാല് ഇന്ത്യന്‍ താരങ്ങളും മൂന്ന് വിന്‍ഡീസ് താരങ്ങളും ഒന്നുവീതം ശ്രീലങ്ക, ഓസീസ്, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്കന്‍ താരങ്ങളുമാണ് ഇലവനില്‍ ഇടംപിടിച്ചിരിക്കുന്നത്.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലുമാണ് അക്തറിന്റെ ഓള്‍ടൈം ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്. മൂന്നാംനമ്പര്‍ റോയല്‍ ചാലഞ്ചേഴ്സ് മുന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്കാണ്. നാലാം നമ്പിരില്‍ വെടിക്കെട്ട് താരം ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്.

വിന്‍ഡീസ് താരങ്ങളായ ആന്ദ്രെ റസലും കീറോണ്‍ പൊള്ളാര്‍ഡുമാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ഏഴാം നമ്പറിലുള്ളത് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ്. ഷുഐബ് അക്തറിന്റെ ഓള്‍ടൈം ഇലവനെ നയിക്കുന്നതും വിക്കറ്റ് കാക്കുന്നതും ധോണി തന്നെ.

രണ്ടു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും രണ്ട് ഫാസ്റ്റ് ബോളര്‍മാരുമാണ് ടീമിലുള്ളത്. ഇന്ത്യയുടെ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങും അഫ്ഗാനിസ്താന്റെ സൂപ്പര്‍ താരമായ റാഷിദ് ഖാനുമാണ് സ്പിന്‍ ബോളിംഗിനു ചുക്കാന്‍ പിടിക്കുന്നത്. ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീയും ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിങ്കയുമാണ് ഓള്‍ടൈം ഇലവനിലെ ഫാസ്റ്റ് ബൗളര്‍മാര്‍.

 

അക്തറിന്‍റെ ഇലവന്‍:  ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ആന്ദ്രേ റസല്‍, കീറോണ്‍ പൊള്ളാര്‍ഡ്, മഹേന്ദ്ര സിംഗ് ധോണി (ക്യാപ്റ്റനും, വിക്കറ്റ് കീപ്പറും), ഹര്‍ഭജന്‍ സിംഗ്, റാഷിദ് ഖാന്‍, ബ്രെറ്റ് ലീ, ലസിത് മലിംഗ.