ശാസ്ത്രി പറഞ്ഞത് മണ്ടത്തരം, ഒഴിവാക്കേണ്ടത് അതല്ല, വെളിപ്പെടുത്തലുമായി ആകാശ് ചോപ്ര

ടി20 ഫോർമാറ്റ് അന്താരാഷ്ട്ര ടീമുകൾ തമ്മിലുള്ള ഉഭയകക്ഷി പരമ്പരകൾക്കുള്ളതല്ലെന്നും ക്രിക്കറ്റിന്റെ സ്ലാം ബാംഗ് ശൈലി ലോകകപ്പിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായിരുന്ന ശാസ്ത്രി, ആരാധകരുടെ ആഗ്രഹം കണക്കിലെടുത്ത്, ഹ്രസ്വ ഫോർമാറ്റിലേക്ക് വരുമ്പോൾ, ഫ്രാഞ്ചൈസി ക്രിക്കറ്റും ലോകകപ്പുമാണ് ഏറ്റവും നല്ല നല്ല കോമ്പിനേഷൻ എന്നും ശാസ്ത്രി പറഞ്ഞത്.

ഫുട്ബാളിൽ സംഭവിക്കുന്ന പോലെ ബൈലാറ്ററൽ മത്സരങ്ങൾ നടക്കാറില്ല, അന്താരാഷ്ട തലത്തിൽ ലോകകപ്പ് പോലെ ഉള്ള പ്രധാന മത്സരങ്ങൾ മാത്രമാണ് നടക്കുന്നത്. ക്രിക്കറ്റിലും അങ്ങനെ തന്നെ വേണം എന്നായിരുന്നു നിർദേശം. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം പറയുകയാണ് ആകാശ് ചോപ്ര.

” വാണിജ്യവത്ക്കരണമല്ല എന്നതിനാൽ ടെസ്റ്റുകൾ മാറ്റിനിർത്തിയുള്ള ആളുകളുടെ തത്പരയം നിങ്ങൾ നോക്കുക ആണെങ്കിൽ , ഏകദിന ക്രിക്കറ്റ് ഏറ്റവും വിരസമായ മത്സരമാണെന്ന് എനിക്ക് തോന്നുന്നു. ഇത് അർത്ഥശൂന്യമാണ്, ആരും ഓർക്കാത്ത ഫോർമാറ്റാണിത്.”

50 ഓവർ ഗെയിം പ്രക്ഷേപകർക്കോ കാഴ്ചക്കാർക്കോ ഇഷ്ടപ്പെട്ട ഫോർമാറ്റല്ലെന്ന് മുൻ ഇന്ത്യൻ ബാറ്റർ ചൂണ്ടിക്കാട്ടി. ചോപ്ര വിശദീകരിച്ചു:

“ഇത് പ്രക്ഷേപകരോ ആരാധകരോ ആസ്വദിക്കാത്ത ഫോർമാറ്റാണ്, അതാണ് ഏകദിന ക്രിക്കറ്റ്, അതിന് ഒന്നിലധികം കാരണങ്ങളുണ്ട്. 50 ഓവർ ക്രിക്കറ്റിൽ, മധ്യത്തിലുള്ള 30 ഓവർ ഒരു ടെസ്റ്റോ ടി20യോ രീതിയിൽ അല്ല. ഏകദിനം അത്തരം ഫോർമാറ്റല്ല. നിങ്ങ;ലെ അത് രസിപ്പിക്കില്ല.”

കളിയുടെ ഏറ്റവും ചെറിയ ഫോർമാറ്റിന്റെ വരവിനുശേഷം ഏകദിന ക്രിക്കറ്റിന് തീർച്ചയായും അതിന്റെ ചാരുത നഷ്ടപ്പെട്ടു. ഫോർമാറ്റ് കൂടുതൽ ആവേശകരമാക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഒന്നിലധികം നിയമ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചു, പക്ഷേ അത് ഇതുവരെ ആഗ്രഹിച്ച ഫലം നൽകിയിട്ടില്ല.