ടെസ്റ്റില്‍ അവന്‍ ആ നേട്ടത്തിൽ എത്തിയിരുന്നെങ്കില്‍ പലര്‍ക്കും ദഹിക്കില്ലായിരുന്നു; കോഹ്‌ലിയുടെ രാജിയെ കുറിച്ച് ശാസ്ത്രി

വിരാട് കോഹ്‌ലി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം രാജിവച്ചതിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. കോഹ്‌ലി ടെസ്റ്റ് ടീം നായകനായി തുടരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതിനുള്ള ശേഷി അവന് ഉണ്ടായിരുന്നെന്നും ശാസ്ത്രി പറഞ്ഞു.

‘ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി വിരാട് കോഹ്‌ലി തുടരണമായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. കുറഞ്ഞത് രണ്ടു വര്‍ഷം കൂടിയെങ്കിലും അദ്ദേഹത്തിനു ഈ റോളില്‍ തുടരാമായിരുന്നു. കാരണം അടുത്ത രണ്ടു വര്‍ഷം ഇന്ത്യക്കു നാട്ടില്‍ ടെസ്റ്റ് പരമ്പരകളുണ്ടായിരുന്നു.റാങ്കിംഗില്‍ ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കെതിരേയെല്ലാം ഇന്ത്യ കളിക്കാനിരുന്നതാണ്.’

Covid-19 - Ravi Shastri Bharat Arun and R Sridhar test positive - not to travel to Manchester Eng vs Ind Test series

‘ക്യാപ്റ്റന്‍ സ്ഥാനത്ത് തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയെ 50-60 ടെസ്റ്റ് വിജയങ്ങളിലേക്കു കോഹ്‌ലിക്കു നയിക്കാനാവുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അതു ഒരുപാട് ആളുകള്‍ക്കു ദഹിക്കുകയും ചെയ്യില്ലായിരുന്നു.’

Inglorious Uncertainty: What may the departure of Virat Kohli from captaincy mean for Indian cricket? - Telegraph India

Read more

‘അവന്റെ തീരുമാനത്തെ നമ്മള്‍ ബഹുമാനിക്കണം. ഏതു രാജ്യത്താണെങ്കിലും ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലിക്കുള്ളതു പോലെയുള്ള റെക്കോര്‍ഡ് അവിശ്വസനീയം തന്നെയാണ്. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയം നേടി, ഇംഗ്ലണ്ടിലും പരമ്പര വിജയത്തിനടുത്താണ്. സൗത്താഫ്രിക്കയോടു 1-2നു തോറ്റു. പക്ഷെ എന്നിട്ടും കോഹ്‌ലി ക്യാപ്റ്റനാവണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ചര്‍ച്ചകളാണ്’ ശാസ്ത്രി പറഞ്ഞു.