'മുംബൈ ലോക്കല്‍ ട്രെയിനില്‍ സീറ്റ് തരപ്പെടുത്താനുള്ള പാട് ഓസീസിനെ നേരിടാനില്ല'; രസകരമായ താരതമ്യവുമായി താക്കൂര്‍

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഗംഭീര പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ താരമാണ് ശര്‍ദുല്‍ താക്കൂര്‍. അവസാന ടെസ്റ്റിലെ താരത്തിന്റെ ബാറ്റിംഗ് പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഓസീസ് പേസ് നിരയെ പുഷ്പം പോലെയാണ് താക്കൂര്‍ അടിച്ചൊതുക്കിയത്. എന്നാല്‍ മുംബൈ ലോക്കല്‍ ട്രെയിനില്‍ സീറ്റ് തരപ്പെടുത്താനുള്ള പാട് ഓസീസ് പേസ് നിരയെ നേരിടാനില്ലെന്നാണ് താക്കൂര്‍ പറയുന്നത്.

“മുംബൈ ലോക്കല്‍ ട്രെയിനില്‍ ഒരു സീറ്റ് തരപ്പെടുത്തുന്നതിന് മികച്ച നൈപുണ്യവും ടൈമിങ്ങും വേണം. എന്നാല്‍, ഫാസ്റ്റ് ബോര്‍മാരെ നേരിടുന്നത് ഏറെ എളുപ്പമാണ്. ഞാനെപ്പോഴും ഫാസ്റ്റ് ബോളര്‍മാരെ നേരിടുന്നത് ഇഷ്ടപ്പെടുന്നയാളാണ്. വേഗതയെ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ വരുന്ന ബോളുകള്‍ വരെ എന്നെ പേടിപ്പെടുത്താറില്ല. എന്റെ ക്രിക്കറ്റിങ് കരിയറിന്റെ തുടക്കമായിരിക്കാം അതിനെല്ലാം കാരണം””.

Brisbane Test: Watch Ashwin interview Team India

“”എന്റെ ഗ്രാമത്തില്‍ ഒരു മൈതാനമുണ്ട്, അവിടെ ആദ്യത്തെ കുറച്ച് വര്‍ഷത്തെ ക്രിക്കറ്റ് മാറ്റിംഗ് വിക്കറ്റുകളിലാണ് കളിച്ചുകൊണ്ടിരുന്നത്. പല്‍ഗറിലെ പിച്ചില്‍ അസമമായ ബൗണ്‍സാണ്, അതുകൊണ്ട് തന്നെ ബൗണ്‍സ് കൈകാര്യം ചെയ്യാനുള്ള കഴിവ് സ്വാഭാവികമായും എന്നിലുണ്ട്. അതേസമയം, ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ്‌സില്‍ പതിവായി ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകളെ നേരിട്ട് ശീലിച്ചു. അതിനാല്‍ പേസ് ബോളര്‍മാരെ മികച്ച രീതിയില്‍ നേരിടാനും പരിശീലിച്ചു” താക്കൂര്‍ പറഞ്ഞു.

Read more

AUS vs IND 4th Test: Thakur, Sundar steer Indiaനാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏഴുവിക്കറ്റുകളും 67 റണ്‍സും താക്കൂര്‍ നേടിയിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും താക്കൂറായിരുന്നു.