താക്കൂര്‍ ആകര്‍ഷകതയുള്ള ഒരു കളിക്കാരനല്ല; തുറന്നടിച്ച് ഇന്‍സമാം

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി രണ്ടിന്നിംഗ്സിലും അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ താക്കൂറിനെ കുറിച്ച് വിലയിരുത്തലുമായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. താക്കൂര്‍ ആകര്‍ഷകതയുള്ള ഒരു കളിക്കാരനല്ലെന്നും എന്നാല്‍ ആവശ്യമുള്ളപ്പോഴെല്ലാം ടീമിന് വിക്കറ്റും റണ്‍സും നല്‍കാന്‍ അദ്ദേഹത്തിന് കഴിയുന്നത് പ്രശംസനീയമാണെന്നും ഇന്‍സമാം പറഞ്ഞു.

‘താക്കൂര്‍  ആകര്‍ഷിപ്പിക്കുന്ന ഒരു കളിക്കാരനല്ല, പക്ഷേ അദ്ദേഹം ഒരു ഫലപ്രദമായ കളിക്കാരനാണെന്ന് എനിക്ക് തോന്നി. ആവശ്യമുള്ളപ്പോഴെല്ലാം ടീമിന് വിക്കറ്റും റണ്‍സും നല്‍കാന്‍ അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിന്റെ ആദ്യ ഇന്നിംഗ്‌സ് ഫിഫ്റ്റി നിര്‍ണായകമായിരുന്നു. ഇല്ലെങ്കില്‍ ഇന്ത്യയുടെ തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടായിരുന്നു. രണ്ടാം ഇന്നിംഗ്‌സിലെ ഫിഫ്റ്റി പോലും നിര്‍ണായകമായിരുന്നു. കൂടാതെ അവസാന ദിവസം റൂട്ടിന്റെ വിക്കറ്റ് നേടി. കളി മാറുമ്പോഴെല്ലാം അതില്‍ താക്കൂറിന് എന്തെങ്കിലും കൈയുണ്ടായിരുന്നു.’

Shardul Thakur injury: What happened to Shardul Thakur? Who will replace Shardul Thakur in Lord's Test vs England? | The SportsRush

Read more

‘എനിക്ക് തോന്നിയ ഏറ്റവും വലിയ ഗുണം, ദിവസാവസാനം അവര്‍ പന്തെറിയുമ്പോഴും, എനര്‍ജി ലെവല്‍ വളരെ ഉയര്‍ന്നതായിരുന്നു എന്നതാണ്. ഈ ടെസ്റ്റില്‍ സിറാജ് അധികം വിക്കറ്റുകള്‍ എടുത്തില്ല. എന്നാല്‍ എപ്പോള്‍ വിരാട് കോഹ്‌ലി ബോള്‍ ചെയ്യാന്‍ വിളിച്ചാലും അവന്‍റെ എനര്‍ജി ലെവല്‍ ഉയര്‍ന്നു തന്നെയായിരുന്നു. ബുംറ അതിശയകരമായിരുന്നു. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്. എന്നാല്‍ നിങ്ങള്‍ ഇതുപോലെ ക്രിക്കറ്റ് കളിക്കുമ്പോള്‍, വിജയങ്ങള്‍ സ്വയമേവ നിങ്ങളിലേക്ക് വരാന്‍ തുടങ്ങും’ ഇന്‍സമാം പറഞ്ഞു.