ക്രിക്കറ്റിലെ 'ബിഗ് ത്രീ' ആരൊക്കെ?; വോണിന്റെ മൂന്നില്‍ ഒരു ഇന്ത്യന്‍ താരവും

ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാര്‍ ആരൊക്കെയെന്നും “ബിഗ് ത്രീ”യെന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ ആരൊക്കെയെന്നും തുറന്ന് പറഞ്ഞ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. യു.എ.ഇയില്‍ പുരോഗമിക്കുന്ന ഐ.പി.എല്ലിനിടെ സ്‌പോര്‍ട്‌സ് കീഡയുമായുള്ള അഭിമുഖത്തിലാണ് വോണ്‍ ഇക്കാര്യം പറഞ്ഞത്.

“എന്റെ കാലഘട്ടത്തില്‍ രണ്ട് പേര്‍ വേറിട്ട് നില്‍ക്കുന്നുണ്ടായിരുന്നു. അത് സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയുമാണ്. ഇരുവരും എന്റെ കാലഘട്ടത്തിലെയും ക്രിക്കറ്റിലെയും ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരാണ്. ഇവര്‍ക്കെതിരേ പന്തെറിയാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ചില ദിവസങ്ങളില്‍ ഇവര്‍ എന്നെ ഗാലറിക്ക് മുകളിലൂടെ പറത്തിയിരുന്നു. മിക്ക ദിവസങ്ങളിലും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ചില ദിവസങ്ങള്‍ ഞാന്‍ ഇവരെ പുറത്താക്കിയിട്ടുമുണ്ട്.”

When Sachin Tendulkar, Shane Warne and Brian Lara were captured in one frame | India.com

“ക്രിക്കറ്റിലെ ബിഗ് ത്രീയെന്ന് എന്നെയും സച്ചിനെയും ലാറയേയുമാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. ഞങ്ങള്‍ മൂന്ന് പേരുമാണ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കിയതും അവിസ്മരണീയമാക്കിയതും. 20 വര്‍ഷത്തോളം ഞങ്ങള്‍ ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ ഉണ്ടായിരുന്നു. ഈ സമയത്തെ ആളുകള്‍ നന്നായി ആസ്വദിച്ചുവെന്നാണ് കരുതുന്നത്. ഞങ്ങളുടെ പോരാട്ടങ്ങള്‍ ആരാധകരെ വളരെ അധികം ആവേശം കൊള്ളിച്ചിട്ടുണ്ട്” വോണ്‍ പറഞ്ഞു.

Shane Warne Reveals Who He Would Pick To Bat For His Life From Among Sachin Tendulkar, Brian Lara | Cricket News
ലോക ക്രിക്കറ്റിലെ മികച്ച സ്പിന്നര്‍മാരില്‍ മുന്‍നിരയിലുളള വോണ്‍ ഓസ്ട്രേലിയക്കുവേണ്ടി 145 ടെസ്റ്റില്‍ നിന്നായി 708 വിക്കറ്റും 194 ഏകദിനത്തില്‍ നിന്നായി 293 വിക്കറ്റും നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററാണ് വോണ്‍. പ്രഥമ ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം ചൂടിയത് വോണിന്റെ കീഴിലാണ്.