വധഭീഷണി; ഷാക്കിബിന് ബോഡിഗാര്‍ഡിനെ നല്‍കി ബി.സി.ബി

Advertisement

കാളിപൂജയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വധഭീഷണി നേരിട്ട ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസന് ബോഡിഗാര്‍ഡിനെ നിയമിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ധാക്കയിലെ ഷെര്‍ ഇ ബംഗ്ല സ്റ്റേഡിയത്തില്‍ ഇന്നലെ പരിശീലനത്തിനെത്തിയ ഷാക്കിബിനൊപ്പം ബോഡിഗാര്‍ഡും ഉണ്ടായിരുന്നു.

തീര്‍ത്തും വ്യക്തിപരവും ഒറ്റപ്പെട്ടതുമായ സംഭവമായാണ് ഷാക്കിബിനെതിരെ വധഭീഷണി ഉയര്‍ന്നതിനെ കാണുന്നതെങ്കിലും, അദ്ദേഹത്തിന്റെ ജീവന്‍ സംരക്ഷിക്കുന്നതിന് സാദ്ധ്യമായ എല്ലാ മുന്‍കരുതലുകളും കൈക്കൊള്ളുമെന്ന് ബിസിബി സിഇഒ നിസാമുദ്ദീന്‍ ചൗധരി വ്യക്തമാക്കി.

ICC World Cup 2019: Shakib Al Hasan reveling in extra responsibility | Cricket News - Times of India

നവംബര്‍ 12- ന് കൊല്‍ക്കത്തയില്‍ നടന്ന കാളിപൂജയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് താരത്തിന് നേരെ വധഭീഷണിയുണ്ടായത്. ഷാക്കിബിനെതിരേ വധഭീഷണി മുഴക്കിയ യുവാവിനെ ബംഗ്ലാദേശ് പൊലീസ് ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. 28 വയസ്സുകാരനായ മൊഹ്സിന്‍ താലുക്ദാറിനെയാണ് പൊലീസ് പിടികൂടിയത്.

Bangladesh: Youth threatens to slaughter cricketer Shakib Al Hasan for inaugurating Kali Puja in Kolkata

താലുക്ദാര്‍ ഫെയ്സ്ബുക്ക് ലൈവിലെത്തി ഷാക്കിബിനെ വെട്ടിനുറുക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ തന്റെ പ്രവൃത്തി മുസ്ലിം സമുദായത്തില്‍പ്പെട്ട ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരോട് മാപ്പു ചോദിക്കുന്നതായി ഷാക്കിബ് പറഞ്ഞിരുന്നു.