കാത്തിരിപ്പ് ജയത്തിനല്ല; മഴയ്ക്ക്‌; വീരൂവിന്റെ ട്വീറ്റ് ഹിറ്റ്

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലയെങ്കില്‍ മാത്രമേ ഇന്ത്യയ്ക്കിനി ജയം സാധ്യമാകു. അവസാന ദിവസം കളി തുടങ്ങും മുമ്പ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സേവാഗ് ട്വിറ്ററില്‍ ഇട്ട് ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തിയിരിക്കുന്നത്.

സൂപ്പര്‍ സ്റ്റാര്‍ അമീര്‍ ഖാന്‍ നായകനായ ലഗാന്‍ എന്ന ചിത്രത്തില്‍ മഴ കാത്തിരിക്കുന്ന രംഗത്തിന്റെ ജിഫ് പോസ്റ്റ് ചെയ്തുകൊണ്ട് ഇന്ത്യ ഇന്ന് കാത്തിരിക്കുന്നതും ഇതുപോലൊരു ദിവസത്തിനായാണ് എന്നാണ് സേവാഗ്  ട്വിറ്ററില്‍ കുറിച്ചത്.

287 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ പേര്‌കേട്ട ബാറ്റിംഗ് നിര ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ അടിയറവ് പറയുകയായിരുന്നു. 87-7 എന്ന പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യ ഇപ്പോള്‍.