വിന്‍ഡീസ് പര്യടനം, ഇന്ത്യയ്ക്ക് തിരിച്ചടി

ലോക കപ്പ് കഴിഞ്ഞതോടെ ഇന്ത്യയുടെ അടുത്ത പരമ്പര വെസ്റ്റിന്‍ഡീസിനെതിരെയാണ്. രണ്ട് ടെസ്റ്റും മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളുമാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരെ കളിക്കുക. പരമ്പരയ്ക്കായി ഇന്ത്യ ഈ മാസം തന്നെ വെസ്റ്റിന്‍ഡീസിലേക്ക് തിരിയ്ക്കും,

അതേസമയം 19-ന് നടക്കുന്ന ടീം പ്രഖ്യാപനത്തിന് മുമ്പെ ഇന്ത്യക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. യുവതാരവും ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറുമായ പൃഥ്വി ഷാ ടീമിനൊപ്പം വിന്‍ഡീസിലേക്ക് യാത്ര ചെയ്യില്ല. ഇക്കാര്യം പൃഥ്വി തന്നെ വ്യക്തമാക്കി. പരിക്കാണ് താരത്തിന് തിരിച്ചടിയായത്

നൂറ് ശതമാനം ഫിറ്റല്ലെന്ന് പൃഥ്വി ഷാ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. “ഞാന്‍ നൂറ് ശതമാനം ഫിറ്റല്ല. പരിക്കില്‍ നിന്ന് മോചിതനാവാന്‍ എത്ര ദിവസമെടുക്കുമെന്ന് അറിയില്ല. പൂര്‍ണ കായിക ക്ഷമതയിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.”” പൃഥ്വി അറിയിച്ചു.

മുംബൈ ടി20 ലീഗിനിടെ് പൃഥ്വിക്ക് ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു. പൃഥ്വിയെ പരിഗണിച്ചില്ലെങ്കില്‍ കെ.എല്‍ രാഹുലിനൊപ്പം ശിഖര്‍ ധവാന്‍, മുരളി വിജയ് എന്നിവരില്‍ ഒരാളെ കളിപ്പിക്കേണ്ടി വരും.