'ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് നീതിപൂര്‍വകമാണെങ്കില്‍ ലൈവായി സംപ്രേഷണം ചെയ്യാന്‍ തയ്യാറാകൂ'

ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ നിലവില്‍ അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന ടീം തിരഞ്ഞെടുപ്പ് ലൈവായി സംപ്രേഷണം ചെയ്യാന്‍ തയ്യാറാകണമെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഒരു ദേശീയ മാധ്യമവുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുമ്പോഴാണ് തിവാരി നിലപാട് വ്യക്തമാക്കിയത്.

“ടീം തിരഞ്ഞെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാനുള്ള നടപടിയെടുക്കണം. അങ്ങനെയെങ്കില്‍ ടീം തിരഞ്ഞെടുപ്പ് നീതിപൂര്‍വകമാണോയെന്ന് എല്ലാവര്‍ക്ക് കണ്ടു മനസ്സിലാക്കാനാകും. ഓരോ താരത്തിനും വേണ്ടി ഏതു സെലക്ടറാണ് സംസാരിക്കുന്നതെന്നും ആ സെലക്ടറിന്റെ വാദമെന്താണെന്നും ഇതിലൂടെ വ്യക്തമാകും.”

IPL auction 2019: Manoj Tiwary upset over T20 snub, asks

“ഒരു താരത്തെ ഉള്‍പ്പെടുത്താതിനെ പറ്റി ചോദ്യമുയരുമ്പോള്‍ സ്വാഭാവികമായും ഓരോ സെലക്ടറും പരസ്പരം പഴിചാരി രക്ഷപ്പെടാറാണ് പതിവ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമാണ്. ടീം തിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്താല്‍ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ.” തിവാരി ചൂണ്ടിക്കാട്ടി.

Manoj Tiwari: My tweets not in relation to team selection

Read more

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ദേശീയ ടീമില്‍ ഇടംലഭിക്കാതെ പോയ പ്രമുഖ താരങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന താരമാണ് തിവാരി. ഒരിക്കല്‍ സെഞ്ച്വറി  നേടിയിട്ടും അതിനു പിന്നാലെ 14 മത്സരങ്ങളില്‍ ബെഞ്ചിലിരിക്കേണ്ടി വന്ന സ്വന്തം അനുഭവവും തിവാരി ഉദാഹരണമായി എടുത്തുകാട്ടി. 2019-ലെ ലോക കപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്താവാന്‍ കാരണം നാലാം നമ്പറില്‍ മികച്ച ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍ക്ക് കഴിയാത്തതിനാലാണെന്നും ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഭാവിയില്‍ സംഭവിക്കാന്‍ പാടില്ലെന്നും തിവാരി പറഞ്ഞു.