നാളെ കാണാം കിംഗ് 2 .0, നെറ്റ്സിൽ കണ്ടത് വിന്റേജ് കോഹ്‌ലിയെ; ഗംഭീർ നൽകിയത് അപകട സൂചന

ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള നെറ്റ് സെഷനിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് ആണ് ശ്രദ്ധാകേന്ദ്രം ആയിരിക്കുകയാണ്. പരമ്പരയിലെ അവസാന മത്സരം നാളെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. ന്യൂസിലൻഡ് പരമ്പരയിൽ റൺ കണ്ടെത്താൻ ഇതുവരെ ബുദ്ധിമുട്ടിയ വിരാട് കോഹ്‌ലി അവസാന മത്സരത്തിൽ ഫോം കണ്ടെത്തേണ്ടത് ടീമിന് ആവശ്യവുമാണ്. സ്പിന്നർമാർക്കെതിരെ കോഹ്‌ലി ഈ കാലയളവിൽ എല്ലാം ശരിക്കും ബുദ്ധിമുട്ടിയിരുന്നു. പരമ്പരയിലെ നാല് ഇന്നിങ്സിൽ മൂന്നിലും താരം സ്പിന്നര്മാര്ക്ക് മുന്നിലാണ്.

നെറ്റ് സെഷൻ പുരോഗമിക്കുമ്പോൾ, വിരാട് കോഹ്‌ലി ഫോമിലേക്ക് വരുന്നതിന്റെ സൂചന കാണിക്കുകയും ഇടംകൈയ്യൻ സ്പിൻ ബൗളർമാർക്കെതിരെ ആക്രമണാത്മക ഷോട്ടുകൾ കളിക്കുകയും ചെയ്തു. വലിയ ഷോട്ടുകൾ കളിയ്ക്കാൻ ക്രീസ് വിട്ട് പുറത്തിറങ്ങുന്നതും പുൾ ഷോട്ടുകൾ കളിക്കുന്നതുമൊക്കെ കാണാൻ സാധിച്ചു.

നെറ്റ് ബൗളർമാർക്കെതിരെ കളിച്ച വിരാട് കോഹ്‌ലി പിന്നീട് കുൽദീപ് യാദവിനും രവീന്ദ്ര ജഡേജയ്ക്കുമെതിരെ കളിക്കാൻ ഇറങ്ങി. ബാറ്റർ ഇരുതാരങ്ങൾക്കും എതിരെ നന്നായി കളിച്ചു. എന്തായാലും കോഹ്‌ലി അവസാന മത്സരത്തിൽ ആത്മവിശ്വാസത്തോടെ കളിക്കുമെന്നാണ് ആരാധാകരും പ്രതീക്ഷിക്കുന്നത്.

എന്തായാലും സ്വന്തം മണ്ണിൽ ടെസ്റ്റിൽ സമ്പൂർണ തോൽവി എന്ന നാണക്കേട് ഒഴിവാക്കാൻ ഗംഭീറിന്റെ നേതൃത്വത്തിൽ ഇന്ത്യ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ഏറെ നേരം സഹതാരങ്ങളുമായി സംസാരിക്കുന്ന ഗൗതം ഗംഭീറിനെയും കാണാൻ സാധിച്ചു. ഇതിൽ തന്നെ നായകൻ രോഹിത്, കോഹ്‌ലി എന്നവരോട് ഒപ്പം ആയിരുന്നു കൂടുതൽ സമയം ചിലവഴിച്ചത്.