സിക്സടിച്ച് സീറ്റ് തകര്‍ത്ത് മാക്‌സ്‌വെല്‍; ഒപ്പ് ആവശ്യപ്പെട്ട് സ്റ്റേഡിയം അധികൃതര്‍

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിമര്‍ശകരുടെ വായടപ്പിച്ച് മിന്നുന്ന തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഓസീസ് ഓല്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. 31 പന്തില്‍ നിന്ന് എട്ട് ഫോറും അഞ്ച് സിക്സും 70 റണ്‍സാണ് താരം നേടിയത്.

മത്സരത്തില്‍ മാക്‌സ്‌വെല്‍ അടിച്ച ഒരു പന്ത് കൊണ്ട് സ്റ്റേഡിയത്തിലെ ഒരു കസേര തകര്‍ന്നിരുന്നു. മത്സരശേഷം തകര്‍ന്ന കസേരയില്‍ മാക്‌സ്‌വെല്‍ ഒപ്പിട്ട് നല്‍കാമോയെന്ന ആവശ്യവുമായി സ്റ്റേഡിയം സിഇഒ ഷെയ്ന്‍ ഹാര്‍മോന്‍ രംഗത്തു വന്നു. ഹാര്‍മോന്റെ ആവശ്യം സ്വീകരിച്ച് മാക്‌സ്‌വെല്‍ കസേരയില്‍ ഒപ്പിട്ട് നല്‍കി.

NZ vs AUS T20I: Seat broken by Glenn Maxwell

ഈ സീറ്റ് ലേലത്തിന് വെച്ച് വെല്ലിങ്ടണിലെ വീടില്ലാത്ത വനിതകള്‍ക്ക് ലേല തുക കൈമാറാനാണ് സ്റ്റേഡിയം അധികൃതരുടെ നീക്കം. മാക്‌സ്‌വെല്ലിന്‍റെ ചെയ്തിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രശംസയാണ് ഉയരുന്നത്.

NZ v AUS 2021: Glenn Maxwell signs a seat for charity after breaking it with a six

മത്സരത്തില്‍ ഓസീസ് 64 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 144 റണ്‍സിന് പുറത്തായി. നാല് ഓവറില് 30 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ആഷ്ടണ്‍ അഗറാണ് ഓസീസിന് വിജയമൊരുക്കിയത്.