ഇതെന്ത് മറിമായം; സാന്റ്‌നറിന്റെ അത്ഭുത ബോളില്‍ അമ്പരന്ന് ക്രിക്കറ്റ്‌ലോകം

സ്പിന്‍ ബൗളര്‍മാര്‍ കൗശലക്കാരാണ്. ഗൂഗ്ലിയും ദൂസരയുമെല്ലാം അവരുടെ വിദ്യകളില്‍ ചിലത്ു മാത്രം. . എന്നാല്‍ സ്പിന്നര്‍മാരില്‍ അപൂര്‍വ്വം ചിലര്‍ മാത്രം എറിയുന്നതാണ് ക്യാരം ബോള്‍. ഈ രീതിയില്‍ പന്തെറിയുന്നതിന് പേരുകേട്ട താരമാണ് ഇന്ത്യയുടെ ആര്‍.അശ്വിന്‍. ഈ നിരയിലേക്ക് ഒരു താരം കൂടി എത്തിയിരിക്കുകയാണ്.

ന്യൂസിലാന്റിന്റെ മിച്ചല്‍ സാന്റ്നര്‍ ആണ് ക്യാരം ബോള്‍ എറിഞ്ഞ് ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ പാക് താരം ഫഖര്‍ സമനെ പുറത്താക്കാനായിരുന്നു സാന്റ്നര്‍ ക്യാരം ബോള്‍ എറിഞ്ഞത്.

സമന്റെ ലെഗ് സ്റ്റംമ്പിന്റെ പുറത്ത് പിച്ച് ചെയ്ത പന്ത് ഓഫ് സ്പിന്‍ പോലെ ലെഗ് സ്റ്റംമ്പിലേക്ക് തിരിഞ്ഞ് കയറുകയാണ്. പന്തിന്റെ ഗതി മനസിലാകാതെ സമന്‍ ബാറ്റ് വീശിയെങ്കിലും പന്ത് കുറ്റി തെറിപ്പിച്ച് കടന്നു പോവുകയായിരുന്നു.

സാന്റനറുടെ ബോള്‍ കണ്ട് കമന്റേറ്റര്‍മാരും ഈ അത്ഭുതപ്പെട്ടു. പിന്നീട് റിപ്ലേകളില്‍ നിന്നുമാണ് സാന്റ്നര്‍ എറിഞ്ഞത് ക്യാരം ബോള്‍ ആണെന്ന് വ്യക്തമായത്.

പന്തിന് പിന്നിലായി തന്റെ നടുവിരല്‍ മടക്കി വെച്ചായിരുന്നു സാന്റ്നര്‍ പന്തെറിഞ്ഞതെന്ന് റിപ്ലേകളില്‍ നിന്നും മനസിലായി. നടുവിരല്‍ ഉപയോഗിച്ച് പന്തിന്റെ ഗതി മാറ്റി വിടുന്ന ക്യാരം ബോളിന്റെ തന്ത്ര ശാലികള്‍ അശ്വിനും ലങ്കയുടെ അജന്താ മെന്‍ഡിസുമാണ്.