വന്‍ മാറ്റങ്ങളുമായി സഞ്ജു; കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ മലയാളി ബാറ്റര്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ്. ഫീല്‍ഡ് ചെയ്യാനാണ് റോയല്‍സിന്റെ തീരുമാനം. നൈറ്റ് റൈഡേഴ്‌സിനും റോയല്‍സിനും അതി നിര്‍ണായകമാണ് ഇന്നത്തെ കളി.

റോയല്‍സ് നിരയില്‍ സഞ്ജു നാല് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. എവിന്‍ ലൂയിസിന് പകരം ലിയാം ലിവിങ്സ്റ്റണും ശ്രേയസ് ഗോപാലിനു പകരം ജയദേവ് ഉനാദ്കതും ഡേവിഡ് മില്ലറിന്റെ സ്ഥാനത്ത് അനുജ് റാവത്തും കളിക്കും. ക്രിസ് മോറിസിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടിം സൗത്തിയെ നീക്കി ലോക്കി ഫെര്‍ഗ്യൂസനെ കളിപ്പിക്കുന്നതാണ് നൈറ്റ് റൈഡേഴ്‌സ് വരുത്തിയ ഏക മാറ്റം.