കോഹ്‌ലി ഇറങ്ങാനിരിക്കുമ്പോള്‍ 'ക്ഷമിച്ച്' നില്‍ക്കാനാവില്ല; ഐ.പി.എല്ലിനെ കുറിച്ച് സഞ്ജു സാംസണ്‍

എല്ലാ ക്രിക്കറ്റ് താരങ്ങളെ പോലെ താനും ഐ.പി.എല്‍ ആരംഭിക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സഞ്ജു സാംസണ്‍. വേഗത്തില്‍ റണ്‍സ് നേടുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും പിച്ച് ബാറ്റിങ്ങിന് അനുകൂലമാകുമെന്നു തന്നെയാണ് കരുതുന്നതെന്നും സഞ്ജു പറഞ്ഞു.

“എല്ലാ ക്രിക്കറ്റ് താരങ്ങളെ പോലെ ഞാനും ഐ.പി.എല്‍ ആരംഭിക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇത് കളിക്കാരുടെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തിന്റെ തന്നെ ആവേശം ഉയര്‍ത്തുമെന്നാണ് ഞാന്‍ കരുതുന്നത്. മൂന്ന് മൈതാനങ്ങളില്‍ ഞങ്ങള്‍ക്ക് വളരെയധികം മത്സരങ്ങള്‍ കളിക്കേണ്ടതായിട്ടുണ്ട്. പിച്ച് ബാറ്റിംഗിന് അനുകൂലമാകുമെന്നു തന്നെയാണ് കരുതുന്നത്.”

Interview: Sanju Samson on Rishabh Pant, Rajasthan Royals and an ...

“ടി20യില്‍ ഏറ്റവും വേഗത്തില്‍ സ്‌കോര്‍ ചെയ്യേണ്ടതുണ്ട്. അതാണ് ഞാന്‍ വര്‍ഷങ്ങളായി ഐ.പി.എല്ലില്‍ ചെയ്യുന്നത്. വിരാട് കോഹ്‌ലി അടുത്തതായി പാഡ് അപ്പ് ചെയ്ത് നില്‍ക്കുമ്പോള്‍ 10 പന്തുകളൊന്നും പാഴാക്കിക്കളയാനാകില്ല.” സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.

IPL 2019: Will work harder to earn India call-up, says Sanju ...

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് സഞ്ജു. സെപ്റ്റംബര്‍ 19-ന് യു.എ.ഇയിലാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.