ബേസില്‍ ജോസഫിന് ഒപ്പം സഞ്ജു, മിന്നല്‍ പ്രകടനത്തിനായി കാത്തിരിക്കാന്‍ നിര്‍ദ്ദേശം

‘മിന്നല്‍ മുരളി’യുടെ സംവിധായകനും നടനുമായ ബേസില്‍ ജോസഫിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. പുറത്തിറങ്ങി വെറും മിനിറ്റുകള്‍ മാത്രം പിന്നിടുമ്പോള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘Fun times with Minnal coach Basil Joseph. Stay tuned for some action..’ എന്നാണ് ബേസിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജു കുറിച്ചത്. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്. മിന്നല്‍ സഞ്ജുവാകാനുള്ള ശ്രമത്തിലാണോ എന്നും, മിന്നല്‍ പ്രകടനങ്ങള്‍ പ്രതീക്ഷിക്കാമോ എന്നുമൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്.

ഐപിഎല്‍ പുതിയ സീസണില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ തുടരും. 14 കോടി രൂപ പ്രതിഫലം നല്‍കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തിയത്. ഐപിഎല്‍ 14ാം സീസണില്‍ ബാറ്റിംഗില്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ പുറത്തെടുത്തത്. സീസണിലെ 14 മല്‍സരങ്ങളില്‍ നിന്നും 40.33 ശരാശരിയില്‍ 136.72 സ്ട്രൈക്ക് റേറ്റോടെ 484 റണ്‍സാണ് സഞ്ജു നേടിയത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. സഞ്ജുവിന്റെ ഐപിഎല്‍ കരിയറിലെ മികച്ച പ്രകടനമാണിത്.

SRH vs RR Stats Preview: Sanju Samson on verge of being the highest run-scorer vs SRH in IPL history

ബാറ്റർ എന്ന നിലയില്‍ അഭിമാനിക്കാമെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന് നിരാശയാണ് ഫലം. 14 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് അദ്ദേഹത്തിനു ടീമിനെ വിജയിപ്പിക്കാനായത്. 10 പോയിന്റോടെ ഏഴാംസ്ഥാനത്താണ് റോയല്‍സ് ഈ സീസണ്‍ പൂര്‍ത്തിയാക്കിയത്. പുതിയ സീസണില്‍ സഞ്ജുവിന്റെ പ്രകടനത്തിലും ക്യാപ്റ്റന്‍സിയിലും മൊത്തത്തിലൊരു  പുരോഗതി ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.